Kerala Rain Alert: മഴയുണ്ടേ…! പ്രത്യേക മുന്നറിയിപ്പുകൾ ഇല്ല; വിവിധ ജില്ലകളിൽ മഴ സാധ്യത

Kerala Weather Update:എന്നാൽ 14 ജില്ലകളിലും പ്രത്യേകമായി റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...

Kerala Rain Alert: മഴയുണ്ടേ...! പ്രത്യേക മുന്നറിയിപ്പുകൾ ഇല്ല; വിവിധ ജില്ലകളിൽ മഴ സാധ്യത

Kerala Rain Alert

Updated On: 

06 Nov 2025 | 07:09 AM

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ 14 ജില്ലകളിലും പ്രത്യേകമായി റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളിലും വിവിധ ജില്ലകളിൽ മഴ സാധ്യത പ്രവചനം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു പ്രവചനം.

ബുധനാഴ്ച്ച ആൻഡമാൻ കടൽ, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് അതും ഇല്ല.

ALSO READ: കാപ്പി കർഷകർക്ക് സന്തോഷവാർത്ത; വില കുതിക്കുന്നു… ഇനിയും കൂടിയേക്കും

ബുധനാഴ്ച്ച കള്ളക്കടൽ പ്രതിഭാസത്തിന്റെ മുന്നറിയിപ്പും നൽകിയിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ബുധനാഴ്ച്ച രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും.

കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച്ച (ഇന്ന്) അതിനുള്ള മുന്നറിയിപ്പും നൽകിയിട്ടില്ല.

Follow Us
ആയത്തുള്ള അലി ഖമേനിയുടെ ആസ്തിയെത്ര?
കൊളസ്ട്രോളിൽ കേമൻ കാടമുട്ടയോ കോഴി മുട്ടയോ?
അടുക്കളയിൽ എല്ലാ ചെടിയും വേണ്ട! ഈ ഇൻഡോർ പ്ലാൻ്റുകൾ മാത്രം
വാ നല്ലൊരു ചോറ് ഉണ്ടാക്കാം; വെന്തുടയില്ല
ഇതെന്തുവാ ഇത്? ട്രക്ക് കാറിടിച്ച് നിരക്കികൊണ്ട് പോകുന്നത് കണ്ടോ
മാവേലിക്കരയെ ചുറ്റിച്ച കാട്ടുപോത്ത് അവസാനം പിടിയിൽ
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു
അത്യാധുനിക സൗകര്യങ്ങള്‍; ഇതാണ് ഗുരുവായൂരിലെ പുതിയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്‌