Kerala Rain Alert: മധ്യപടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം; ഇന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട്

Kerala weather Update: വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒക്ടോബർ 10 ഓടെ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കോ, അല്ലെങ്കിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala Rain Alert: മധ്യപടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം; ഇന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട്

Kerala Rain

Updated On: 

09 Oct 2025 07:10 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(Kerala Rain Alert). മധ്യപടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് കിഴക്കൻ, തെക്കു കിഴക്കൻ ദിശയിൽ അറബിക്കടലിന്റെ മദ്ധ്യഭാഗത്തേക്ക് നീങ്ങി വരുന്ന മണിക്കൂറുകൾക്കുള്ളിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞേക്കാം. എന്നാൽ കന്യാകുമാരിയുടെ പ്രദേശങ്ങളിലും അതിനോടു ചേർന്നുള്ള ഭാഗങ്ങളിലും 1.5 കി.മീ ഉയരത്തിലയി ചക്രവാതച്ചുഴി നിലനിൽക്കുന്നു.

വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒക്ടോബർ 10 ഓടെ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കോ(Kerala weather Update), അല്ലെങ്കിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യത.

ഇടിമിന്നലിനോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ഇന്ന് സംസഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും