Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
Kerala Rain Alert on August 3:ഈ സാഹചര്യത്തിൽ കേരളത്തിൽ ആഗസ്റ്റ് 3 അതായത് ഇന്നുമുതൽ ഓഗസ്റ്റ് 7 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഈ കാലയളവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വ്യത്യസ്ത അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.....Kerala Weather Update Today, Kerala Weather Update, Kerala Weather, Kerala Rain Alert, Rain Kerala Today, Rain Alert Today, Rain Update, Latest Rain News Kerala, Kerala rain news live, Kerala Flood Warning, മഴ, കാലാവസ്ഥ

Kerala Rain Alert On August 3
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളതീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി. ഈ സാഹചര്യത്തിൽ കേരളത്തിൽ ആഗസ്റ്റ് 3 അതായത് ഇന്നുമുതൽ ഓഗസ്റ്റ് 7 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഈ കാലയളവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വ്യത്യസ്ത അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 24.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്ന് സാഹചര്യമാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതേസമയം ഇന്ന് രണ്ട് ജില്ലകളിലാണ് മഞ്ഞ അലർട്ട് ഉള്ളത് തിരുവനന്തപുരം, കൊല്ലം. നാളെ അതായത് ഓഗസ്റ്റ് നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്. നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
അടുത്ത മൂന്നുമണിക്കൂറിൽ…
കൂടാതെ അടുത്ത മൂന്നുമണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേര്യമഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാര്യങ്ങൾ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ അറിയിച്ചിട്ടുണ്ട്.
കൂടാതെ ഇന്നും നാളെയും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് മോശം കാലാവസ്ഥയും സാധ്യതയുണ്ടെന്നും കേന്ദ്രഭ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക….
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിലിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തീർച്ചയായും അധികൃതരുടെ നിർദ്ദേശാനുസരണം സ്വീകരിക്കേണ്ടതാണ്. കൂടാതെ പലയിടങ്ങളിലും വെള്ളം പൊങ്ങുന്ന സാധ്യതയുമുണ്ട് അതിനാൽ തന്നെ വേണ്ട മുൻകരുതലകൾ പകൽ സമയത്ത് തന്നെ സ്വീകരിക്കുക.
ENGLISH SUMMARY
Warning of heavy rain in the state in the coming days. Cyclonic circulation is prevailing over South Tamil Nadu. Coastal low pressure area from South Gujarat coast to North Kerala coast has weakened. In this situation, light to moderate rain is likely in Kerala from August 3 i.e. from today to August 7.