Kerala Rain Alert: മഴ പോയെന്ന് കരുതണ്ട? ഈ ജില്ലകളിൽ ജാഗ്രതവേണം; ഇടിമിന്നൽ സാധ്യതയും
Today Kerala Rain Alert: സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും (2 cm/h വരെ) സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ജില്ലതിരിച്ച് പ്രത്യേക അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില പ്രദേശങ്ങളിൽ മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും (2 cm/h വരെ) സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. അതിനാൽ അയ്യപ്പഭക്തർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ചില അവസരങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തെക്കു കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ സൂക്ഷിക്കുക. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുന്നതവർ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.
വരും ദിവങ്ങളിൽ രാജ്യം തണുത്തുവിറയ്ക്കും?
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഡൽഹി, ഹരിയാന, പഞ്ചാബ്, കിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ്, പടിഞ്ഞാറൻ മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ‘ശീതതരംഗ’ങ്ങൾ ഉണ്ടായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ഇടയ്ക്ക് മഴ ലഭിക്കുന്നതും തണുപ്പിനെ കൂടുതൽ തീവ്രതിയിലേക്ക് എത്തിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനുവരി അവസാനം വരെ ഇതേ കാലാവസ്ഥ തുടരും.