AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇന്ന് രാവിലെ തണുത്തുറഞ്ഞു, നാളെ നേരിയ മഴ… ഈ കാലാവസ്ഥ ഇതെങ്ങോട്ടാണ്

Temperatures Drop Below 6∘C today: ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായിരുന്നു പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Kerala Rain Alert: ഇന്ന് രാവിലെ തണുത്തുറഞ്ഞു, നാളെ നേരിയ മഴ… ഈ കാലാവസ്ഥ ഇതെങ്ങോട്ടാണ്
Kerala Weather UpdateImage Credit source: TV9 Network, Facebook
aswathy-balachandran
Aswathy Balachandran | Published: 29 Nov 2025 14:15 PM

തിരുവനന്തപുരം: രാവിലെ ഇന്ന് കേരളത്തിൽ പലയിടത്തും കുറഞ്ഞ താപനിലയാണ് അനുഭവപ്പെട്ടത്. പലജില്ലകളിലും ഇത് ആറ് ഡി​ഗ്രി സെൽഷ്യസിനു താഴെ വരെ പോയിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ താപനിലയുടെ കണക്ക് അനുസരിച്ചുള്ളത്. വയനാട് ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളാണ് ഇത്തരത്തിൽ തണുത്തുറഞ്ഞതെന്നാണ് വിവരം.

ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായിരുന്നു പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Also read – ഇന്നും മഴയുണ്ട്; ഡിറ്റ് വാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

എന്നാൽ നാളെ മഴ പിന്നെയും പിൻവാങ്ങുകയാണ്. എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയേ പ്രവചിച്ചിട്ടുള്ളൂ. ഇനിയങ്ങോട്ടുള്ള മൂന്നു ദിവസങ്ങളിലും ഇതേ സ്ഥിതിയാണ് പ്രവചിച്ചിട്ടുള്ളത്. ഡിസംബർ 3 വരെയുള്ള കണക്കാണിത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട് എന്നും രാവിലെ പുറത്തുവന്ന മുന്നറിയിപ്പിൽ പറയുന്നു. ഈ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.