AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: ഉത്തരേന്ത്യയിലെ വരണ്ട കാറ്റും തമിഴ്നാട്ടിലെ ഡിറ്റ് വയും കേരളത്തിലെ തണുപ്പും തമ്മിലൊരു ബന്ധമുണ്ടോ? ഇനി മഴ മടങ്ങി വരില്ലേ….

Temperatures Drop Reason: തണുപ്പ് കൂടുന്നതിനാൽ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജലദോഷം, കഫക്കെട്ട് എന്നിവ ഒഴിവാക്കാൻ സ്വെറ്റർ പോലുള്ള തണുപ്പ് പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.

Kerala Weather Update: ഉത്തരേന്ത്യയിലെ വരണ്ട കാറ്റും തമിഴ്നാട്ടിലെ ഡിറ്റ് വയും കേരളത്തിലെ തണുപ്പും തമ്മിലൊരു ബന്ധമുണ്ടോ? ഇനി മഴ മടങ്ങി വരില്ലേ….
Kerala Weather Update (1)Image Credit source: TV9 Network , facebook
aswathy-balachandran
Aswathy Balachandran | Updated On: 30 Nov 2025 16:19 PM

തിരുവനന്തപുരം: മഴ മാറിയിട്ടും കേരളത്തിലെ തണുപ്പിനു കുറവില്ലാത്ത കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. ഡിസംബർ മാസത്തിലെ തണുപ്പാകും എന്ന് പലരും കരുതുന്നെങ്കിലും അങ്ങനൊരു തണുപ്പല്ല ഇത് എന്ന് എല്ലാവർക്കുമറിയാം. ഇതിനു കാരണം അത്ര നിസ്സാരമല്ല. അത് വെതർമാൻ കേരള എഫ്ബി പോസ്റ്റിലൂടെ വിശദമാക്കുന്നു. ‘ഡിറ്റ് വ’ (Ditwah) ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് എന്നതാണ് ഒന്നാമത്തെ വിഷയം. ആകാശം കനത്ത മേഘാവൃതമാണെങ്കിലും കാര്യമായ മഴ ഇല്ലാത്ത കാലാവസ്ഥയ്ക്ക് പിന്നിലും ഇതുതന്നെ കാരണം. ഈ അസാധാരണമായ തണുപ്പിനും മഴയില്ലായ്മയ്ക്കും പിന്നിലെ മറ്റ് കാരണങ്ങൾ പരിശോധിക്കാം.

ചുഴലിക്കാറ്റ് കേരളത്തിലേക്ക് കനത്ത മേഘങ്ങളെ കൊണ്ടുവരുന്നു. ഈ മേഘങ്ങൾ ആകാശത്ത് കട്ടിയായി മൂടിനിൽക്കുന്നതിനാൽ, സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്ക് എത്തുന്നത് തടസ്സപ്പെടുന്നു. ഭൂമി ചൂടാകാത്തതിനാൽ അന്തരീക്ഷ താപനില വർദ്ധിക്കുന്നില്ല. ഇത് പകലും രാത്രിയിലും താപനില കുറയാൻ ഇടയാക്കുന്നു. കൂടാതെ ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും അപ്പർ എയർ സർക്കുലേഷൻ (Upper Air Circulation) വഴി ഉയർന്ന അന്തരീക്ഷ പാളികളിലെ തണുത്ത വായുവിനെ താഴേക്ക് എത്തിക്കുന്നുണ്ട്. ഇത് ഭൗമോപരിതലത്തോട് ചേർന്നുള്ള താഴ്ന്ന അന്തരീക്ഷ പാളിയെ പെട്ടെന്ന് തണുപ്പിക്കുന്നു. ഇതും തണുപ്പിനൊരു കാരണമാണ്.

ഔട്ടർ ബാൻഡിലെ ഈർപ്പം കൂടുന്നതും കാരണമാണ്. അതിനെ ലളിതമായി പറഞ്ഞാൽ കേരളത്തിനു മുകളിലേക്ക് വായുവിന്റെ ഈർപ്പത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഈർപ്പം കൂടുന്നത് തണുപ്പ് കൂടുതലാകാൻ കാരണമാകുന്നു.

Also read – ഇന്ന് രാവിലെ തണുത്തുറഞ്ഞു, നാളെ നേരിയ മഴ… ഈ കാലാവസ്ഥ ഇതെങ്ങോട്ടാണ്

ഇങ്ങനെയുള്ള കേരളത്തിലേക്കാണ് ഉത്തരേന്ത്യൻ വരണ്ട കാറ്റ് എത്തുന്നത്. ഈ വരണ്ട കാറ്റ് ഈർപ്പനിരപ്പ് കുറയ്ക്കുകയും തണുപ്പിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് കേരളം തണുത്തു തുടങ്ങിയത്.

 

മഴ ഇല്ലാത്തതെന്തുകൊണ്ട്?

 

കേരളം ഇപ്പോൾ ചുഴലിക്കാറ്റിന്റെ മഴ നേരിട്ട് ലഭിക്കുന്ന മേഖലയിൽപ്പെടുന്നില്ല, പകരം ഔട്ടർ ബാൻഡിലാണ്. മേഘങ്ങൾ ധാരാളമായി ഉണ്ടെങ്കിലും മഴ ലഭിക്കുന്ന തരത്തിലുള്ള മാറ്രമല്ല ഉള്ളത്. എങ്കിലും, കിഴക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ചെറിയമഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ ‘ഡ്രൈ സ്പെൽ’ എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.

തണുപ്പ് കൂടുന്നതിനാൽ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജലദോഷം, കഫക്കെട്ട് എന്നിവ ഒഴിവാക്കാൻ സ്വെറ്റർ പോലുള്ള തണുപ്പ് പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.