Kerala Rain Alert: വടക്കൻ കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala Rain Update January 27: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ചൂടിന് ഇതോടെ നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Kerala Rain Alert: വടക്കൻ കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Rain Kerala

Published: 

27 Jan 2026 | 06:04 AM

തിരുവനന്തപുരം: അതികഠിനമായ ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു (Kerala Rain Alert). ബംഗാൾ ഉൾക്കടലിനു മുകളിൽ കിഴക്കൻ കാറ്റ് ശക്തമായതോടെ കേരളത്തിന്റെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതൽ അന്തരീക്ഷത്തിൽ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങുമെന്നും ഇതേതുടർന്ന് കേരളത്തിലെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കൂടാതെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: മഴ പോയിട്ടില്ല! ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്നത്തെ കാലാവസ്ഥ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആകാശത്ത് മിന്നൽപ്പിണരുകൾ കണ്ടുതുടങ്ങിയാൽ ഒട്ടും വൈകരുത്, സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറുക. കാരണം തുറസായ ഇടങ്ങളിൽ നിൽക്കുന്നത് മിന്നലേൽക്കാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു.

മഴ ലഭിച്ചാൽ കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ചൂടിന് ഇതോടെ നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നും കേരളത്തിലെ മിക്ക ജില്ലകളിലും ആകാശം പൊതുവെ മേഘാവൃതമായിരിക്കും. അതിരാവിലെ അനുഭവപ്പെട്ടിരുന്ന തണുപ്പ് വരും ദിവസങ്ങളിൽ കുറഞ്ഞ് തുടങ്ങും. ഇതോടെ അന്തരീക്ഷ താപനിലയിൽ നേരിയ വർദ്ധനവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. കിഴക്കൻ കാറ്റിന്റെ സ്വാധീനം ആരംഭിക്കുന്നതിനാലാണ് പുലർച്ചെയുള്ള തണുപ്പ് നീങ്ങി തുടങ്ങുന്നത്.

 

 

 

 

Loading...
Unable to load recommendations.
Follow Us
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video