Kerala Rain Alert: മഴ മാറി മാനം തെളിയുമോ? അലർട്ടുകൾ ഈ ജില്ലകളിൽ, ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്

Kerala Weather Alert December 10 Wednesday: മഴ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. പകൽ താപനില ഉയരുകയും രാത്രി താപനില കുറയുകയും ചെയ്യും.

Kerala Rain Alert: മഴ മാറി മാനം തെളിയുമോ? അലർട്ടുകൾ ഈ ജില്ലകളിൽ, ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Updated On: 

10 Dec 2025 07:01 AM

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് നാല് ജില്ലകളിൽ മാത്രമാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. മറ്റിടങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. വരുന്ന ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് വിവരം. പകൽ താപനില ഉയരുകയും രാത്രി താപനില കുറയുകയും ചെയ്യും. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയെന്നാണ് പ്രവചനം.

അതേസമയം, ശബരിമലയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ആദ്യം തണുക്കും… പിന്നെ എരിപൊരി ചൂട്… രണ്ടാംഘട്ട ഇലക്ഷൻ ദിനത്തിലെ കാലാവസ്ഥ ഇങ്ങനെ

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

മഴ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ഗൾഫ് ഓഫ് മന്നാർ , കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

 

പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന