Kerala Rain Alert Today: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ കാലവർഷക്കാറ്റ് ദുർബലമാകുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എവിടെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നത്തോടെ തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുകയാണ്. സംസ്ഥാനത്ത് തുലാവർഷം കനക്കുമെന്നാണ് റിപ്പോർട്ട്. കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ വീണ്ടും ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു. വെള്ളിയാഴ്ചയോടെ ഇത് തീവ്ര ന്യുന മർദ്ദമായി ആന്ധ്രാ ഒഡിഷ തീരത്തേക്ക് എത്തുമെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവ് എരിക്കുളം വ്യക്തമാക്കി.
Also Read:ഒക്ടോബറില്‍ മഴ എങ്ങനെ? ഇത്തവണ തുലാവര്‍ഷവും കനക്കും? പുതിയ കാലാവസ്ഥ മുന്നറിയിപ്പ്
ഇനി തുലാവര്‍ഷം
സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് ദുര്‍ബലമായി. ഇനി തുലാവര്‍ഷമാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന തുലാവര്‍ഷം ഡിസംബര്‍ വരെ നീളും. ഡിസംബറോടെ ശക്തി കുറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഒക്ടോബര്‍-ഡിസംബറില്‍ സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. രാവിലെ വെയിലും ഉച്ചയ്ക്ക് ശേഷം മഴയും എന്നതാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. ഒപ്പം കനത്ത മിന്നലും, ഇടിയും വരുമെന്നതിനാല്‍ ജാഗ്രത വേണം. തുലാവര്‍ഷം പിന്‍വാങ്ങുന്നതോടെ ശൈത്യകാലം തുടങ്ങും.
അതേസമയം ഇന്ന് തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് തീരം,ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.