Kerala Rain Alert: വടക്കൻ കേരളത്തിൽ മഴ തിമിർക്കും?; വരും മണിക്കൂറിലെ കാലാവസ്ഥ ഇങ്ങനെ

Kerala Rain Alert Today: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

Kerala Rain Alert: വടക്കൻ കേരളത്തിൽ മഴ തിമിർക്കും?; വരും മണിക്കൂറിലെ കാലാവസ്ഥ ഇങ്ങനെ

Rain

Updated On: 

13 Jan 2026 | 06:07 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ മേഖലകളിൽ മഴ (Kerala Rain Alert). കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

ശബരിമലയിൽ ഇന്നേ ദിവസം ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും. നാളെ മകര വിളക്ക് ദിവസവും സമാന സാഹചര്യമാണ് പ്രവചിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ALSO READ: മൂടിപുതച്ച് ഉറങ്ങാം, മഴയും തണുപ്പും ഒന്നിച്ചെത്തും; കാലാവസ്ഥ ഇങ്ങനെ….

മുന്നറിയിപ്പുള്ള മേലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരളത്തിൽ പകൽ സമയത്ത് അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും 35 ഡി​ഗ്രി സെൽഷ്യസിന് മുകളിലാണ് താപിനില. കഴിഞ്ഞ വർഷത്തെ തുലാമഴ പൊതുവെ കേരളത്തിൽ വളരെ കുറവാണ് ലഭിച്ചത്. ഇടവപാതിയും പതിവിലും കുറവാണ് റിപ്പോർട്ട് ചെയ്ത്.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണെന്നാണ് (4371 മില്ലിമീറ്റർ) കണക്കുകൾ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം (2060 മില്ലിമീറ്റർ), പാലക്കാട് (2298 മില്ലിമീറ്റർ) ജില്ലകളിലാണ്. ഇനി വേനൽ മഴയിലാണ് മലയാളികളുടെ പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
Related Stories
ഓപ്പറേഷൻ തെളിമ: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും പലഹാരങ്ങളും നശിപ്പിച്ചു, സംസ്ഥാന വ്യാപക പരിശോധന
Bus Strike: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസ്സ് സമരം, നിരക്ക് വർദ്ധനവുൾപ്പെടെ നിരവധി ആവശ്യങ്ങൾ
Diwali Special Train: ദീപാവലി സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ആരംഭിച്ചു, ഡൽഹിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് സർവീസ്
Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
ഗർഭച്ഛിദ്രം വേണ്ട, ജനിച്ചയുടൻ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാം; ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുമതി
Kerala Lottery Result: സ്ത്രീശക്തി SS-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഭാഗ്യം നിങ്ങളെ തേടിയെത്തിയോ?
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്