AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain alert: കേരളത്തിലുടനീളം കനത്ത മഴ, 9 ജില്ലകൾക്ക് അലർട്ട്

Kerala Rain IMD announces yellow alert in 10 districts today: നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain alert: കേരളത്തിലുടനീളം കനത്ത മഴ, 9 ജില്ലകൾക്ക് അലർട്ട്
Kerala Rain AlertImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 18 Oct 2025 06:25 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിന് സമീപത്തും ഒക്ടോബർ 18-ഓടെ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് മഴ ശക്തമാക്കാൻ കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു. ഇന്ന് 10 ജില്ലകൾക്കാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. കനത്ത മഴയുടെ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് ഇന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

 

വരും ദിവസങ്ങളിലെ മുന്നറിയിപ്പുകൾ

 

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കും മുന്നറിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

അനൗദ്യോ​ഗിക വിവരങ്ങൾ

 

തിരുവനന്തപുരം മുതൽ എറണാകുളം, ഇടുക്കി വരെയുള്ള ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ശക്തമായതും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ കനത്ത മഴയും തുടരുകയാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലെ കിഴക്കൻ മേഖലകളിൽ മഴ കനത്ത മഴയായി തുടരുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ മഴയുടെ സാഹചര്യം സ്വയം വിലയിരുത്തി അതീവ ജാഗ്രത പാലിക്കണം. ഇടുക്കി, കോട്ടയം ജില്ലകളിൽ മഴ ഈ രീതിയിൽ ശക്തിയായി തുടരുന്ന പക്ഷം പ്രത്യേക ജാഗ്രത അത്യാവശ്യമാണ്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ഔദ്യോഗിക ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.