AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan: ‘580 വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചു; 2016ല്‍ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു, ദേശീയപാത ഉദ്ഘാടനം ഉടന്‍’

Expatriate Gathering in Bahrain: ഒന്നും നടക്കില്ലെന്ന അവസ്ഥയില്‍ നിന്ന് വരുന്ന ഡിസംബറോടെ ദേശീയപാതയുടെ നല്ലൊരു ഭാഗവും പൂര്‍ത്തീകരിക്കാന്‍ പോകുകയാണ്. 2026 ജനുവരിയില്‍ കേന്ദ്രമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യും.

Pinarayi Vijayan: ‘580 വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചു; 2016ല്‍ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു, ദേശീയപാത ഉദ്ഘാടനം ഉടന്‍’
മുഖ്യമന്ത്രി പിണറായി വിജയൻImage Credit source: PTI
shiji-mk
Shiji M K | Updated On: 18 Oct 2025 10:30 AM

മനാമ: അധികാരത്തിലേറുമ്പോള്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ഉദ്ഘാടനം ജനുവരിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2026ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇവിടെയൊന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നും നടക്കില്ലെന്ന അവസ്ഥയില്‍ നിന്ന് വരുന്ന ഡിസംബറോടെ ദേശീയപാതയുടെ നല്ലൊരു ഭാഗവും പൂര്‍ത്തീകരിക്കാന്‍ പോകുകയാണ്. 2026 ജനുവരിയില്‍ കേന്ദ്രമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യും. ഫെബ്രുവരിയോടെ ദേശീയപാതയുടെ എല്ലാ ഘട്ടവും പൂര്‍ത്തിയാക്കാനും നിര്‍ദേശം ലഭിച്ചുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തീകരിച്ചു. 2021ല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി തന്നെ നടന്നു. എന്നിട്ടും ജനങ്ങള്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നല്‍കാനാണ്. കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിന് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു. എന്നാല്‍ കിഫ്ബി ഏറ്റെടുത്ത പദ്ധതികള്‍ ഇപ്പോള്‍ 90,000 കോടിയിലാണ് എത്തിയതെന്നും അദ്ദേഹം പറയുന്നു.

Also Read: Sabarimala : ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, മേൽശാന്തി നറുക്കെടുപ്പ് നാളെ

2016ന് മുമ്പ് സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം പോലും കൃത്യമായി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വിദേശരാഷ്ട്രങ്ങള്‍ പോലും നിലവില്‍ കൊച്ചി വാട്ടര്‍ മെട്രോയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ലോകത്തെ തന്നെ ഏറ്റവും സമ്പദ്‌സമൃദ്ധിയുള്ള രാജ്യങ്ങളില്‍ പോലും കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ കേരളത്തില്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.