AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain alert: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്… ഇന്ന് ഇടിവെട്ടി മഴ പെയ്യും, ഒപ്പം ശക്തമായ കാറ്റും

Heavy rain and Thunderstorm Today: കന്യാകുമാരി കടലിന് മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദമാണ് നിലവിലെ മഴയ്ക്ക് കാരണം. കൂടാതെ, നവംബർ 22-ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.

Kerala Rain alert: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്… ഇന്ന് ഇടിവെട്ടി മഴ പെയ്യും, ഒപ്പം ശക്തമായ കാറ്റും
Kerala Rain Alert Image Credit source: PTI Photos
aswathy-balachandran
Aswathy Balachandran | Published: 19 Nov 2025 05:54 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുലർച്ചെ 1.30-നാണ് കാലാവസ്ഥാ വകുപ്പ് ഈ അറിയിപ്പ് പുറപ്പെടുവിച്ചത്.

കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം.

Also Read: വയനാട്ടിൽ സിപ്പ്‌ലൈൻ അപകടത്തിൻ്റെ വ്യാജവീഡിയോ നിർമിച്ചയാൾ പിടിയിൽ

ന്യൂനമർദ്ദ ഭീഷണി

 

കന്യാകുമാരി കടലിന് മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദമാണ് നിലവിലെ മഴയ്ക്ക് കാരണം. കൂടാതെ, നവംബർ 22-ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ചേക്കും.

മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അതേസമയം കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

വരും ദിവസങ്ങളിലെ മുന്നറിയിപ്പ് അടുത്ത ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് നവംബർ 22-നാണ്. അന്നേദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.