AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്

Sabarimala Pilgrims' Bus Accident: ഇന്നലെ അര്‍ധരാത്രിയോടെ മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീര്‍ത്ഥാടക സംഘമായിരുന്നു ബസിലുണ്ടായിരുന്നത്.

Sabarimala: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്
പ്രതീകാത്മക ചിത്രംImage Credit source: TV9 Network
nithya
Nithya Vinu | Updated On: 19 Nov 2025 06:33 AM

എറണാകുളം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. നാലുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ തീര്‍ത്ഥാടകരുടെ നില ഗുരുതരമല്ല.

ഇന്നലെ അര്‍ധരാത്രിയോടെ മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീര്‍ത്ഥാടക സംഘമായിരുന്നു ബസിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട എരുമേലി കണമലയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് പോയതായിരുന്നു അപകടകാരണം.

ALSO READ: ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ സത്വര നടപടികള്‍; സ്‌പോട്ട് ബുക്കിങ് കുറച്ചു; എന്‍ഡിആര്‍എഫ് ഉടനെത്തുമെന്ന് പ്രതീക്ഷ

 

മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ

 

പത്തനാപുരത്ത് ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാൻ പ്രേരിപ്പിച്ചുവെന്ന പതിനാറുകാരന്റെ പരാതിയിൽ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ (UAPA). പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തത്.

വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. യുവതി രണ്ടാം വിവാഹത്തിന് ശേഷം മതപരിവർത്തനം നടത്തിയിരുന്നു. ശേഷം യുവതിയും രണ്ടാം ഭർത്താവും യുകെയിലായിരുന്നു താമസം. പിന്നാലെ മകനെയും യുകെയിലേക്ക് കൊണ്ടുപോയി.

അവിടെയെത്തിയ കുട്ടിയെ ഐഎസുമായി ബന്ധമുള്ള വീഡിയോ ദൃശ്യങ്ങൾ കാട്ടി  സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ എൻഐഎ അടക്കം വിവരശേഖരണം നടത്തുന്നുണ്ടെന്നാണ് വിവരം.