AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain alert: മഴ പെയ്യാത്ത ജില്ലയുമുണ്ടേ…. നാളത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇങ്ങനെ

Light or moderate rain in these places : വടക്കൻ കേരളത്തിൽ നിന്നാണ് മഴ പിൻവാങ്ങിയിരിക്കുന്നത്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും നേരിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നു.

Kerala Rain alert: മഴ പെയ്യാത്ത ജില്ലയുമുണ്ടേ…. നാളത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 06 Dec 2025 14:14 PM

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച ഏറ്റവും പുതിയ മുന്നറിയിപ്പ് പുറത്തു വരുമ്പോൾ മഴ പിൻവാങ്ങുന്ന സൂചനകൾ ലഭിക്കുന്നു. നാളെ ഒരു മുന്നറിയിപ്പുമില്ലാത്ത രണ്ടു ജില്ലകളാണ് ഉള്ളത്. കണ്ണൂർ, കാസർ​ഗേഡ് ജില്ലകളിലാണ് ഒരു മഴ മുന്നറിയിപ്പും ഇല്ലാത്തത്. ബാക്കി എല്ലാ ജില്ലകളിലും ശക്തികുറഞ്ഞ മഴയ്ക്ക് സാധ്യത ഉണ്ട്. തിങ്കളാഴ്ചത്തെ കാലാവസ്ഥ നോക്കിയാൽ അഞ്ച് ജില്ലകളിലാണ് മഴയില്ലാത്തത്. 10-ാം തിയതി വരെ അങ്ങനെ മഴയില്ലാ ജില്ലകൾ കാണാനാകും. വടക്കൻ കേരളത്തിൽ നിന്നാണ് മഴ പിൻവാങ്ങിയിരിക്കുന്നത്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും നേരിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നു.

Also read – മഴ പോയെന്ന് കരുതണ്ട? ഈ ജില്ലകളിൽ ജാ​ഗ്രതവേണം; ഇടിമിന്നൽ സാധ്യതയും

ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തു മഴ പൊതുവെ ദുർബലമായി തുടരാൻ സാധ്യതയെന്നു കാലാവസ്ഥാ വിദ​ഗ്ധൻ രാജാവൻ എരിക്കുളം ഫേസ്ബുക്കിൽ കുറിച്ചു. വ്യാപകമായ മഴ സാധ്യതയില്ലെന്നും പലയിടങ്ങളിലായി ഒറ്റപെട്ട മഴ സാധ്യത മാത്രം ഉള്ളെന്നും പോസ്റ്റിൽ പറയുന്നു. കൂടുതൽ തെക്കൻ ജില്ലകളിലാവും മഴ പെയ്യുക. വരണ്ട അന്തരീക്ഷ സ്ഥിതിക്ക് സാധ്യത ഉണ്ടെന്നും അത് കൂടുതൽ വടക്കൻ ജില്ലകളിൽ ആയിരിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ദിനത്തിലും കാര്യമായ മഴ ഭീഷണിയില്ലെന്നും പകൽ താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.‌

 

ശബരിമലയിലെ മഴമുന്നറിയിപ്പ്

 

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാൽ അയ്യപ്പഭക്തർ പ്രത്യേക ജാ​ഗ്രത പാലിക്കണം.