AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: നവരാത്രി കഴിയുന്നതോടെ കാലവർഷക്കാറ്റ് ദുർബലമാകുമോ? പുതിയ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ

Kerala rain IMD announces light to moderate rain across today: തെക്കൻ ചൈനാ കടലിലെ ചുഴലിക്കാറ്റ്, ചക്രവാതച്ചുഴിയായി ദുർബലപ്പെട്ട് ആൻഡമാൻ കടലിൽ എത്തിച്ചേരും. ഇത് ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി മാറുകയും തുടർന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെട്ട് ഒക്ടോബർ 3-ന് ഒഡിഷ - ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.

Kerala Rain Alert: നവരാത്രി കഴിയുന്നതോടെ കാലവർഷക്കാറ്റ് ദുർബലമാകുമോ? പുതിയ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ
Kerala Rain AlertImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 30 Sep 2025 17:56 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ചൊവ്വാഴ്ച) കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ്. നിലവിൽ സംസ്ഥാന വ്യാപകമായി നേരിയത് മുതൽ മിതമായത് വരെയുള്ള മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യതകൾ രൂപപ്പെടുന്നുണ്ട്.

ന്യൂനമർദ്ദ സാധ്യതകളും കേരളത്തിലെ സ്വാധീനവും

1. അറബിക്കടലിൽ

കച്ച് കടലിടുക്കിന് മുകളിലുള്ള ശക്തി കൂടിയ ന്യൂനമർദ്ദം നാളെയോടെ (ബുധനാഴ്ച) ഗുജറാത്ത് തീരം വഴി തീവ്ര ന്യൂനമർദ്ദമായി അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

2. ബംഗാൾ ഉൾക്കടലിൽ

തെക്കൻ ചൈനാ കടലിലെ ചുഴലിക്കാറ്റ്, ചക്രവാതച്ചുഴിയായി ദുർബലപ്പെട്ട് ആൻഡമാൻ കടലിൽ എത്തിച്ചേരും. ഇത് ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി മാറുകയും തുടർന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെട്ട് ഒക്ടോബർ 3-ന് ഒഡിഷ – ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.

  • ഈ രണ്ട് ന്യൂനമർദ്ദങ്ങളും (അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും) കേരളത്തിൽ നേരിട്ട് സ്വാധീനം ചെലുത്താൻ സാധ്യത കുറവാണ്. എങ്കിലും, വടക്കൻ കേരളത്തിൽ ചെറിയ രീതിയിൽ മഴ ലഭിച്ചേക്കാം.
  • ഇനിയുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴയും വെയിലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
  • നവരാത്രി ആഘോഷങ്ങൾ കഴിയുന്നതോടെ കാലവർഷക്കാറ്റ് പൂർണമായും ദുർബലമാകാൻ സാധ്യതയുണ്ടെന്നും നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.