Kerala Rain Alert: വീണ്ടും മഴയോ? രണ്ട് ജില്ലകൾക്ക് നാളെ യെല്ലോ അലർട്ട്
Yellow Alert at Two Districts: നിലവിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Kerala Rain Alert
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. നാളെ രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട , ഇടുക്കി എന്നീ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളത് പരിഗണിച്ചാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ മഴ സജീവമാകും എന്നാണ് വിലയിരുത്തൽ. 9-ാം തിയതി മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലർട്ടുള്ളത്. 10 -ാം തിയതി തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും ശക്തമായ മഴയുടെ സാധ്യത പരിഗണിച്ച് യെല്ലോ അലർട്ടുണ്ട്. നിലവിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read:എസ്‌ഐആർ എഫക്ടോ? ബംഗാളിൽ ആയിരക്കണക്കിന് ആധാർ കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
11-ാം തിയതി അലർട്ടുകളില്ലെങ്കിലും നേരിയ മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതൽ വിവിധ ജില്ലകളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. കേരളത്തിൽ ഇന്ന് മുതൽ 10- ാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ജാഗ്രത പാലിക്കണം.