Train Services: കേരളത്തിൽനിന്ന് പുട്ടപർത്തിയിലേക്ക് സ്പെഷൽ ട്രെയിനുകൾ; അറിയാം റൂട്ടുകളും സ്റ്റോപുകളും
Special Train Services: തിരുവനന്തപുരം നോർത്ത്– പ്രശാന്തിനിലയം, ഭുവനേശ്വർ– ബെംഗളൂരു കന്റോൺമെന്റ്, ശ്രീകാകുളം റോഡ്– ബെംഗളൂരു കന്റോൺമെന്റ്, അരക്ക് വാലി–യെലഹങ്ക, സംബാൽപുർ–ബെംഗളൂരു കന്റോൺമെന്റ് എന്നീ സ്പെഷൽ ടേരെയിനുകളാണ് ഉണ്ടാവുക.
ബംഗളൂരു: സത്യസായി ബാബയുടെ ജന്മശതാബ്ദി കണക്കിലെടുത്ത് ആന്ധ്രാ പ്രദേശിലെ പുട്ടപർത്തിയിലൂടെ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 14 മുതൽ 24 വരെയാണ് 18 സ്പെഷൽ സർവീസുകൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നോർത്ത്– പ്രശാന്തിനിലയം, ഭുവനേശ്വർ– ബെംഗളൂരു കന്റോൺമെന്റ്, ശ്രീകാകുളം റോഡ്– ബെംഗളൂരു കന്റോൺമെന്റ്, അരക്ക് വാലി–യെലഹങ്ക, സംബാൽപുർ–ബെംഗളൂരു കന്റോൺമെന്റ് എന്നീ സ്പെഷൽ ടേരെയിനുകളാണ് ഉണ്ടാവുക. ബംഗളൂരു വഴിയാണ് എല്ലാ ട്രെയിനുകളും കടന്നുപോകുന്നത്.
തിരുവനന്തപുരം നോർത്ത് –പ്രശാന്തി നിലയം എക്സ്പ്രസ് (06093) 19, 21 ദിവസങ്ങളിൽ വൈകിട്ട് 6.05ന് തിരുവനന്തപുരം നോർത്തിൽ (പഴയ കൊച്ചുവേളി) നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11ന് പുട്ടപർത്തിയിലെത്തും. മടക്ക ട്രെയിൻ ((06094) 20നും 22നും രാത്രി ഒമ്പതിന് പുട്ടപർത്തിയിൽ നിന്നു പുറപ്പെട്ടു തൊട്ടടുത്ത ദിവസങ്ങളിൽ വൈകിട്ട് 3.55നു തിരുവനന്തപുരം നോർത്തിലെത്തിച്ചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
Also Read: ബെംഗളൂരു നിന്ന് എറണാകുളം എത്താൻ മറ്റൊരു വഴി കൂടി, നാലാമത്തെ എസി സ്ലീപ്പർ, ബസിൻ്റെ സമയക്രമം അറിയാം
ചെന്നൈ സെൻട്രലിൽനിന്ന് പ്രശാന്തി നിലയം വഴി ഗുണ്ടക്കലിലേക്കും സന്ത്രഗാച്ചിയിൽനിന്ന് പ്രശാന്തി നിലയം വഴി യെലഹങ്കയിലേക്കുമാണ് മറ്റു പ്രത്യേക സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന സ്റ്റോപുകൾ
ഹിന്ദുപൂർ, യെലഹങ്ക, കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ‍്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്.