AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala rain alert: വിദ്യാരംഭം മഴയത്താകുമോ? കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ

IMD Announces Light to Moderate Rain in Kerala : ഇന്നലത്തോടെ തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുകയാണ് എന്ന അറിയിപ്പുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് തുലാവർഷം കനക്കുമെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു.

Kerala rain alert: വിദ്യാരംഭം മഴയത്താകുമോ? കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ
Rain Alert (1)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 02 Oct 2025 | 07:42 AM

തിരുവനന്തപുരം: ഇന്ന് രാജ്യം നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി കൊണ്ടാടുകയാണ്. കേരളത്തിൽ പൂജവെയ്പിന്റെ തിരക്കും. ഇതിനിടെ ഇന്ന് മഴ പെയ്യുമോ ഇല്ലയോ എന്ന ചോദ്യമാണ് ഉയരുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ ഇല്ലെന്നതും ആശ്വാസമാണ്.

ഇന്ന് സംസ്ഥാന വ്യാപകമായി നേരിയത് മുതൽ മിതമായത് വരെയുള്ള മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്നലത്തോടെ തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുകയാണ് എന്ന അറിയിപ്പുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് തുലാവർഷം കനക്കുമെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ വീണ്ടും ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതാണ് കാരണം. വെള്ളിയാഴ്ചയോടെ ഇത് തീവ്ര ന്യുന മർദ്ദമായി ആന്ധ്രാ ഒഡിഷ തീരത്തേക്ക് എത്തുമെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവ് എരിക്കുളം വ്യക്തമാക്കിയിരുന്നു.

Also Read: സഹനത്തിന്റേയും അഹിംസയുടേയും പ്രതീകമായ ബാപ്പുജിയുടെ ജന്മദിനം; ഇന്ന് ഗാന്ധി ജയന്തി

ഇതോടെ വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായി. എവിടെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.