Thrissur Attack On Police: പ്രതിയെ പിടിക്കുന്നതിനിടെ ആക്രമണം; രണ്ട് പോലീസുകാർക്ക് കുത്തേറ്റു, 5 പേർക്ക് പരിക്ക്
Thrissur Chavacaud Attack On Police: സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ നിസാറിനെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ഇയാൾ പോലീസുകാർക്ക് നേരെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ: പ്രതിയെ പിടിക്കുന്നതിനിടെ പോലീസുകാർക്കുനേരെ ആക്രമണം. തൃശൂർ ചാവക്കാടാണ് സംഭവം. സംഭവത്തിൽ രണ്ട് പോലീസുകാർക്കാണ് കുത്തേറ്റത്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുത്തേറ്റ ചാവക്കാട് എസ്ഐയും സിപിഒയും ആശുപത്രിയിൽ ചികിത്സൽ കഴിയുകയാണ്. പോലീസിനെ അക്രമിച്ച ചാവക്കാട് സ്വദേശി നിസാർ നിലവിൽ കസ്റ്റഡിയിലാണ്.
സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിലാണ് നിസാറിനെ കസ്റ്റഡിയിലെടുലെടുക്കാനായി പോലീസ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് ഇയാൾ ഉദ്യോഗസ്ഥർക്ക് നേരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളെ കസ്റ്റഡിയിലെടുക്കാൻ ആദ്യമെത്തിയ പോലീസുകാരായ ശരത്തിനെയും അരുണിനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പിന്നീടെത്തിയ പോലീസ് സംഘത്തെയും ഇയാൾ ആക്രമിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് നിസാറിനെ കസ്റ്റഡിയിലെടുത്തത്. നിസാറിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
30കാരൻ വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവം; സഹോദരി ഭർത്താവ് അറസ്റ്റിൽ
യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കട്ടപ്പന ഉടുമ്പഞ്ചോല കാരിത്തോട് സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹോദരി ഭർത്താവായ കാരിത്തോട് മുണ്ടകത്തറപ്പേൽ സ്വദേശി ചിന്നത്തമ്പി എന്ന് വിളിക്കുന്ന പി നാഗരാജ് (33) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ചയാണ് വീടിനുള്ളിൽ സോൾരാജിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട സോൾരാജ് മാതാപിതാക്കളെയും സഹോദരിയെയും തന്നെയും നിരന്തരം മർദ്ദിച്ചിരുന്നതായാണ് വിവരം. ഇക്കാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാഗരാജ് പോലീസിന് നൽകിയ മൊഴി.