AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSK Fund: കേരളത്തിന് എസ്.എസ്.കെ ഫണ്ട് ലഭിച്ചു; 92. 41 കോടി രൂപ ആദ്യ ഗഡുവായി കിട്ടി

SSK Fund: വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് നൽകാനുള്ള എസ് എസ് കെ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പു നൽകിയിരുന്നു

SSK Fund: കേരളത്തിന് എസ്.എസ്.കെ ഫണ്ട് ലഭിച്ചു; 92. 41 കോടി രൂപ ആദ്യ ഗഡുവായി കിട്ടി
V Shivankutty Image Credit source: Social Media
ashli
Ashli C | Updated On: 05 Nov 2025 07:12 AM

തിരുവനന്തപുരം: കേന്ദ്രസർക്കാരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിക്കാനുള്ള എസ് എസ് കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തെ സ്പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച തുകയാണ് കേന്ദ്രം ഇപ്പോൾ കൈമാറിയത്. കേരളം സമർപ്പിച്ച 109 കോടി രൂപയിൽ നിന്നും 92.41 കോടി രൂപയാണ് ലഭിച്ചത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് നൽകാനുള്ള എസ് എസ് കെ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പു നൽകിയിരുന്നു. എസ് എസ് ജി വഴിയാണ് തടഞ്ഞുവെച്ച ഫണ്ട് നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. നോൺ റെക്കറിങ് ഇനത്തിൽ ഇനിയും 17 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് നിയമനം നടത്താൻ സാധിക്കാത്തത് കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞുവെച്ചത് മൂലമാണെന്നായിരുന്നു കേരളത്തിന്റെ നിലപാട്. അർഹതപ്പെട്ട തുക പോലും കേന്ദ്രം തടഞ്ഞുവെക്കുന്നു എന്ന് കേരളം സുപ്രീംകോടതി അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇല്ലാതെയാണ് കേന്ദ്രം സുപ്രീംകോടതിക്ക് ഇതിന് വിശദീകരണം നൽകിയത്.

ALSO READ: എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ട്; കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവെന്ന് വിദ്യാഭ്യസമന്ത്രി

അതേസമയം ഈ മാസം പത്തിന് ഡൽഹിയിലെത്തി ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്പെഷ്യൽ എഡ്യൂക്കേഷൻ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അർഹതപ്പെട്ട ഫണ്ട് നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

കേരളത്തിന് എസ്എസ്കെ ഫണ്ട് ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച അനുകൂലമായിരുന്നു എന്ന് പറഞ്ഞതാണ്. കൂടാതെ പി എം ശ്രീ പദ്ധതിയെ സംബന്ധിച്ചിടത്തോളം സർക്കാർ ഒരു സബ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നും അതിന്റെ ചെയർമാൻ താനാണെന്നും അറിയിച്ചിരുന്നു. യോഗം ചേർന്നതിനുശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.