ബെംഗളൂരു നിന്ന് എറണാകുളം എത്താൻ മറ്റൊരു വഴി കൂടി, നാലാമത്തെ എസി സ്ലീപ്പർ, ബസിൻ്റെ സമയക്രമം അറിയാം
Bangalore Ernakulam AC Sleeper Bus: ബെംഗളൂരു –എറണാകുളം റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്ന സ്ലീപ്പർ ബസിന്റെ എണ്ണം നാലായി. നിലവിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് എസി സീറ്ററിനു പകരമാണു സ്ലീപ്പർ ബസ് ആരംഭിച്ചത്.
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതാ പുതിയൊരു എസി സ്ലീപ്പർ ബസ് കൂടി. കേരള ആർടിസി ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കാണ് പുതിയ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചത്. ഇതോടെ ബെംഗളൂരു –എറണാകുളം റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്ന സ്ലീപ്പർ ബസിന്റെ എണ്ണം നാലായി. നിലവിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് എസി സീറ്ററിനു പകരമാണു സ്ലീപ്പർ ബസ് ആരംഭിച്ചത്.
ദിവസവും രാത്രി 9:30 ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്നാണ് സ്ലീപ്പർ ബസ് പുറപ്പെടുന്നത്. തുടർന്ന് പിറ്റെ ദിവസം രാവിലെ 9.40നു എറണാകുളത്തെത്തും. തിരിച്ച് എറണാകുളത്ത് നിന്നു വൈകിട്ട് 6.30നു പുറപ്പെട്ട് പിറ്റെ ദിവസം രാവിലെ 6.15നു ബെംഗളൂരു പീനിയയിലെത്തും.
ബസ് സമയക്രമം ഇങ്ങനെ
ബെംഗളൂരു – എറണാകുളം
രാത്രി 9.30- പീനിയ ബസവേശ്വര ടെർമിനൽ
10:30 – സാറ്റലൈറ്റ്
10: 45-ശാന്തിനഗർ
രാവിലെ 5: 45-പാലക്കാട്
7: 40- തൃശൂർ
9: 40- എറണാകുളം.
എറണാകുളം-ബെംഗളൂരു
വൈകിട്ട് 6: 30- എറണാകുളം
9:05- തൃശൂർ
10: 45- പാലക്കാട്
രാവിലെ 6: 15- ബെംഗളൂരു പീനിയ ബസവേശ്വര ടെർമിനൽ
36 ബെർത്തുകളുള്ള ബസിൽ 1520 രൂപയാണു നിരക്ക്. ഇതിനു പുറമെ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു രാത്രി 8.05, 8.30, 9.05 സമയങ്ങളിലാണ് സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പർ സർവീസുകൾ പുറപ്പെടുന്നത്. ഇതേ സമയത്തു തന്നെ എറണാകുളത്ത് നിന്നു ബെംഗളൂരുവിലേക്കുള്ള ബസുകളും പുറപ്പെടും.