DMK: ഇടുക്കിയിൽ ഡിഎംകെ, തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം
Local Body Election Kerala 2025: കഴിഞ്ഞ ലേക്സഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോയ്സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഇത്തവണ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച് തമിഴ്നാട് ഭരിക്കുന്ന പാർട്ടിയായ ഡിഎംകെ. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. തോട്ടം തൊഴിലാളികൾക്കിടയിലെ സ്വാധീനം ഉപയോഗിച്ച് വോട്ട് നേടാനാണ് നീക്കം. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാറിലും ഉപ്പുതറയിലും ഓഫീസുകളും തുറന്നിട്ടുണ്ട്. ജില്ലയിൽ 2000 പാർട്ടി അംഗങ്ങളുമുണ്ട്.
പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നീ അതിർത്തി താലൂക്കുകളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം. പീരുമേട് താലൂക്കിലെ ഉപ്പുതറ പഞ്ചായത്തിൽ ആറ് വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ച് വാർഡുകളിലുമാണ് സ്ഥാനാർത്ഥികളെ രംഗത്തിറക്കുന്നത്.
പാർട്ടി ചിഹ്നത്തിൽ തന്നെയാകും ഡിഎംകെ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ ലേക്സഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോയ്സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഇത്തവണ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
ALSO READ: ചരിത്ര സന്ദർശനം; പിണറായി വിജയൻ ഇന്ന് കുവൈറ്റിൽ
അങ്കമാലിയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് അമ്മൂമ്മ; അറസ്റ്റ് ഇന്ന് രേഖപെടുത്തും
അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മുമ്മ റോസിലിയുടെ (60) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റോസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് മരിച്ചത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്ത് കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയതായിരുന്നു. പിന്നാലെ ഒച്ചകേട്ട് വന്നു നോക്കിയപ്പോഴേക്കും കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കാണുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു.
എന്തോ കടിച്ചതാണെന്നാണ് വീട്ടുക്കാർ പറഞ്ഞത്. എന്നാൽ ആഴത്തിലുള്ള മുറിവ് കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോസിലി കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.