Kerala School Holiday: റെഡ് അലർട്ട്, നാളെ ഈ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
District Collectors Announce Holiday for Educational Institutions: മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരീക്ഷകൾക്കും അവധി ബാധകമല്ല. അതായത് പ്രൊഫഷണൽ സർവകലാശാല മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ എല്ലാം മാറ്റമില്ലാതെ നടക്കുമെന്നും പരീക്ഷ സമയങ്ങളിൽ വ്യത്യാസമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്രമഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. സുരക്ഷ മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി.
ജില്ലയിലെ സ്കൂളുകൾ കോളേജുകൾ പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ ട്യൂഷൻ സെന്ററുകൾ മദ്രസകൾ അംഗണവാടികൾ സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം ഈ അവധി ബാധകമാണ് എന്ന് അധികൃതർ അറിയിച്ചു. എന്നാലും മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരീക്ഷകൾക്കും അവധി ബാധകമല്ല. അതായത് പ്രൊഫഷണൽ സർവകലാശാല മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ എല്ലാം മാറ്റമില്ലാതെ നടക്കുമെന്നും പരീക്ഷ സമയങ്ങളിൽ വ്യത്യാസമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
വയനാടിനും അവധി
കാസർഗോഡിന് പുറമേ വയനാട് ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും റെഡ് അലർട് ആണ് ഉള്ളത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഡി ആർ മേഘശ്രീ ആണ് അവധി പ്രഖ്യാപിച്ചത്. റെഡ് അലർട്ടിനൊപ്പം കനത്ത മഴ തുടരുന്ന സാഹചര്യവും ഇവിടെയുണ്ട്. പ്രൊഫഷണൽ കോളേജുകൾ അങ്കണവാടികൾ ട്യൂഷൻ സെന്ററുകൾ മതപഠന ക്ലാസുകൾ സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും ഇവിടുത്തെ അവധി ബാധകമാണ്.
എന്നാൽ പിഎസ്സി പരീക്ഷകൾ റസിഡൻഷ്യൽ സ്കൂളുകൾ കോളേജുകൾ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് കളക്ടർ അറിയിക്കുന്നു. അതേസമയം നാളെ വയനാട്ടിന് പുറമേ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഞായറാഴ്ച കണ്ണൂർ കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
കണ്ണൂരിൽ നാളെ മഴ അവധി
കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.