Kerala School Mid-Day Meal : ബിരിയാണി കൊടുക്കാം, പക്ഷെ… സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കു പണം തികയില്ലെന്നു പരാതി
Kerala School Midday Meal Scheme Faces Funding Shortage: ഉച്ചഭക്ഷണ പദ്ധതിയുടെ പേരിലുള്ള കേസ് പരിഗണിക്കുമ്പോൾ മാത്രമാണ് സർക്കാർ കുടിശ്ശിക തുക അനുവദിക്കുന്നത് പോലുമെന്ന് പ്രഥമ അധ്യാപകരുടെ സംഘടന കുറ്റപ്പെടുത്തി.
തിരുവനന്തപുരം: പുതുക്കിയ സ്കൂൾ ഉച്ചഭക്ഷണത്തിന്റെ പേരിൽ സർക്കാർ കൈയ്യടി നേടിയെങ്കിലും ഇത് തയ്യാറാക്കാനുള്ള പണം തികയില്ല എന്ന് പരാതി ഉയരുന്നു. സ്കൂൾ ഉച്ചഭക്ഷണത്തിന് പുതുക്കിയ പട്ടിക കൊള്ളാമെങ്കിലും സർക്കാർ ഇപ്പോൾ നൽകുന്ന പണം ഉപയോഗിച്ച് തയ്യാറാകാൻ കഴിയില്ലെന്ന് പ്രഥമ അധ്യാപകരും അധ്യാപക സംഘടനകളും ആണ് അറിയിച്ചത്.
എൽപി സ്കൂളിൽ ഒരു കുട്ടിക്ക് ആറു രൂപ മുകളിലും യുപി സ്കൂളിൽ 10 രൂപയും ആണ് സർക്കാർ ഇപ്പോൾ നൽകുന്നത്. ഇത് കൂട്ടണമെന്നാണ് ആവശ്യം. നിലവിലെ പട്ടിക അനുസരിച്ച് അധിക തുക അനുവദിക്കാതെ ബിരിയാണിയും മറ്റും നൽകാൻ ആവില്ലെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് പറഞ്ഞു.
ALSO READ: യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും: ഡൗൺലോഡ് ചെയ്യാം ഈ ലിങ്കിലൂടെ
പാചകവാതകത്തിന് കടത്തു കൂലിക്കും മറ്റുമായി നല്ലൊരു തുക ആവും. സാധനങ്ങളുടെ വില വേറെ. 500 കുട്ടികൾക്ക് ഒരു പാചകക്കാരിയെയാണ് നിയമിച്ചിരിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ പേരിലുള്ള കേസ് പരിഗണിക്കുമ്പോൾ മാത്രമാണ് സർക്കാർ കുടിശ്ശിക തുക അനുവദിക്കുന്നത് പോലുമെന്ന് പ്രഥമ അധ്യാപകരുടെ സംഘടന കുറ്റപ്പെടുത്തി. എൽ പിക്ക് 12 രൂപയും യു പിക്ക് 14 രൂപയുമായി കൂട്ടാൻ സർക്കാർ തയ്യാറാവണമെന്ന് ഇവർ അറിയിച്ചു.
വിദഗ്ധ സമിതിയുടെ അഭിപ്രായം അനുസരിച്ചാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്. പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും കുട്ടികൾക്ക് നൽകേണ്ടതാണ്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ നൽകാനും തീരുമാനം ഉണ്ട്.