AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hacking: ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനം ഹാക്ക് ചെയ്തു; സൈബര്‍ ക്രൈം സെല്ലില്‍ പരാതി

KSDMA WhatsApp groups hacked: ദുരന്ത നിവാരണ അതോറിറ്റിയുടെ കൊല്ലം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ നമ്പറില്‍ ഹാക്കിങ് നടന്നതായി പരാതി. ഇതുസംബന്ധിച്ച്‌ അതോറിറ്റിയുടെ കൊല്ലം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റര്‍ സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് നല്‍കി

Hacking: ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനം ഹാക്ക് ചെയ്തു; സൈബര്‍ ക്രൈം സെല്ലില്‍ പരാതി
KsdmaImage Credit source: facebook.com/KeralaStateDisasterManagementAuthorityksdma, Unsplash
jayadevan-am
Jayadevan AM | Updated On: 30 Aug 2025 21:59 PM

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കൊല്ലം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ നമ്പറില്‍ ഹാക്കിങ് നടന്നതായി പരാതി. ഇതുസംബന്ധിച്ച്‌ അതോറിറ്റിയുടെ കൊല്ലം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റര്‍ സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് നല്‍കി. ഹാക്കിങിനെ തുടര്‍ന്ന്‌ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ മുന്നറിയിപ്പ് സംവിധാനത്തില്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. തടസങ്ങള്‍ പരിഹരിച്ചതായും, സേവനം പുനഃസ്ഥാപിച്ചതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സാങ്കേതിക തടസം മൂലമുണ്ടായ അസൗകര്യങ്ങളില്‍ ഖേദമറിയിക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി.

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തെ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന്, കുറച്ചു നേരത്തേക്ക്‌ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും അതോറിറ്റിക്ക് സാധിച്ചിരുന്നില്ല. ഏതാനും നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.