Onam 2025 Special Train : ഓണം മൂഡ് കളയേണ്ട! ടിക്കറ്റ് നാളെ തന്നെ ബുക്ക് ചെയ്യൂ; നാല് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
Special Train Services For Onam 2025 : ഓണം പ്രമാണിച്ച് ഉണ്ടാകുന്ന അധിക തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ദക്ഷിണ റെയിൽവെ നാല് സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ചെന്നൈ, സൂറത്തിലെ ഉദ്നാ, മംഗലാപുരം, വിലുപുരം എന്നിവിടങ്ങളിൽ നിന്നാണ് സർവീസുള്ളത്.
തിരുവനന്തപുരം : ഓണത്തിനോട് അനുബന്ധിച്ച് ട്രെയിൻ തിരിക്ക് കുറയ്ക്കുന്നതിന് വേണ്ടി നാല് പുതിയ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. ചെന്നൈ, തിരുവനന്തപുരം, മംഗലാപുരം, വില്ലുപുരം എന്നിവടങ്ങളിൽ നിന്നുള്ള സർവീസാണ് ദക്ഷിണ റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രത്യേക സർവീസുകൾ ഒരു ദിശയിലേക്ക് മാത്രമാണുള്ളത് റിട്ടേൺ സർവീസ് ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റ് ബുക്കിങ് നാളെ എട്ട് മണി മുതൽ ആരംഭിക്കും
ചെന്നൈ സെൻട്രൽ-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) (ട്രെയിൻ നമ്പർ – 06127)
നാളെ ഞായറാഴ്ച 31-ാം തീയതി ഉച്ചയ്ക്ക് 12.45ന് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 7.15ന് കൊച്ചുവേളിയിൽ എത്തി ചേരും. ചെന്നൈയിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിൻ ആർക്കോണം, കാറ്റ്പാടി, ജൊലാർപേട്ടൈ, സേലം, നാമക്കൽ, കരൂർ, ഡിൻഡിഗൽ, കൊടൈക്കനാൽ റോഡ്, മധുരൈ, വിരുധനഗർ, ശിവകാശി, രാജപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി, ചെങ്കോട്ട, തെന്മല, പുനലൂർ, ആവണേശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം വഴി കൊച്ചുവേളിയിൽ എത്തിച്ചേരും.
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഉദ്നാ ജങ്ഷൻ (ട്രെയിൻ നമ്പർ – 06137)
തെക്ക് കേരളത്തിൽ നിന്നും വടക്കൻ കേരളത്തിലേക്കുള്ള സ്പെഷ്യൽ സർവീസാണ് കൊച്ചുവേളി-ഉദ്നാ ജങ്ഷൻ. സെപ്റ്റംബർ ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാത്രി 11.45ന് സൂറത്തിലെ ഉദ്നായിൽ അവസാനിക്കും. രാവിലെ 9.30ന് കൊച്ചുവേളിയിൽ നിന്നും ആരംഭിക്കുന്ന സർവീസ്, കൊല്ലം, ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം. എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസറകോഡ്, മാംഗളൂരു, ഉഡുപി, മൂകാമ്പിക റോഡ് ബൈയൻഡൂർ, ഹോനാവർ, കർവാർ, മഡ്ഗാവോൺ, തിവിം. കനകവള്ളി, രത്നാഗിരി, ചിപ്ലൺ, റോഹ, പനവേൽ, വസായി റോഡ്, വാപി, വത്സദ് എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) (ട്രെയിൻ നമ്പർ – 06010)
സെപ്റ്റംബർ രണ്ടാം തീയതി രാത്രി 7.30ന് ട്രെയിൻ സർവീസ് ആരംഭിക്കും. അടുത്ത ദിവസം എട്ട് മണിക്ക് ട്രെയിൻ കൊച്ചുവേളിയിൽ എത്തി ചേരും. മഞ്ചേശ്വരം, കാസറകോഡ്, ചർവട്ടൂർ, പയ്യനൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്ഫള്ളി, ശാസ്താംകോട്ട, കൊല്ലം
വില്ലുപുരം-ഉദ്നാ സെപ്ഷ്യൽ (ട്രെയിൻ നമ്പർ – 06159)
തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നാരംഭിക്കുന്ന സർവീസ് മലബാർ മേഖലയിലൂടെയാണ് പോകുക. സെപ്റ്റംബർ ഒന്നാം തീയതി രാവിലെ 10.30ന് വില്ലുപുരത്ത് നിന്നാരംഭിക്കുന്ന ട്രെയിൻ്റെ സർവീസ് അടുത്ത ദിവസം രാവിലെ 5.30ന് ഉദ്നായിൽ എത്തി ചേരും. വില്ലുപരത്ത് നിന്നാരംഭിക്കുന്ന ചെങ്കൽപേട്ട. താംബരം, ചെന്നൈ എഗ്മോർ, പേരമ്പൂർ, ആർക്കോണം, കാറ്റ്പാടി, ജൊലാർപേട്ടൈ, സേലം, ഇറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, ഷൊർണ്ണൂർ, തിരൂർ, കണ്ണൂർ, കാസറകോഡ്, മാംഗളൂരു, ഉഡുപി, കർവാർ, മഡ്ഗാവോൺ, തിവിം. കനകവള്ളി, രത്നാഗിരി, ചിപ്ലൺ, റോഹ, പനവേൽ, വസായി റോഡ്, വാപി, വത്സദ് എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.