Kerala Lottery Result Today: സ്ത്രീ ശക്തിയുടെ ഫലം എപ്പോൾ അറിയാം; മാറ്റിവച്ച തീയതി
Kerala Sthree Sakthi SS-497 Lottery Results: വിജയികൾ നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ അംഗീകൃത ഏജന്റുമാരിൽ നിന്ന് കൈപ്പറ്റാം. 50 രൂപയാണ് ടിക്കറ്റിൻ്റെ വില.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് (Kerala Local Body Election) ദിവസങ്ങളിലെ കേരള സംസ്ഥാന ഭാഗ്യക്കുറി നടത്തുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. ഡിസംബർ ഒമ്പതിന് നടത്താനിരുന്ന സ്ത്രീശക്തി (SS-497), ഡിസംബർ 11- ന് നടത്താനിരുന്ന കാരുണ്യ പ്ലസ്സ് (KN-601) എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പുകളാണ് മാറ്റി വച്ചിരിക്കുന്നത്. ഇവയുടെ നറുക്കെടുപ്പുകൾ യഥാക്രമം ഡിസംബർ 10, 12 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിന് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ച്ചകളിലും പുറത്തിറക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. സ്ത്രീ ശക്തി SS-497 എന്ന സീരീസിൻ്റെ ഫലമാണ് ഇന്ന് പുറത്തുവരാനിരുന്നത്. 50 രൂപയാണ് ടിക്കറ്റിൻ്റെ വില. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് നറുക്കെടുപ്പ് നടക്കുന്നത്.
സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. വിജയികൾ നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ അംഗീകൃത ഏജന്റുമാരിൽ നിന്ന് കൈപ്പറ്റാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾക്ക്, ജില്ലാ ലോട്ടറി ഓഫീസുകളിലോ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഡയറക്ടറേറ്റിലോ ഹാജരാകണം.
സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ
ഒന്നാം സമ്മാനം: 1 കോടി രൂപ
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ:
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒൻപതാം സമ്മാനം: 100 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)