Digital Literate: കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

Fully digital literate state: തദ്ദേശവകുപ്പിന്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തി ആളുകളെ കണ്ടെത്തി പരിശീലനം നൽകിയത്. 88 ലക്ഷം കുടുംബങ്ങളിലെ 1.5 കോടി പേരിലാണ് സർവേ നടത്തിയത്.

Digital Literate: കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

പ്രതീകാത്മക ചിത്രം

Published: 

21 Aug 2025 07:44 AM

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം. ഇന്ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് 14 നും 60നും ഇടയ്ക്ക് പ്രായമുള്ള 99 ശതമാനം ആളുകളും ഡിജിറ്റൽ സാക്ഷരത നേടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

തദ്ദേശവകുപ്പിന്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തി ആളുകളെ കണ്ടെത്തി പരിശീലനം നൽകിയത്. 88 ലക്ഷം കുടുംബങ്ങളിലെ 1.5 കോടി പേരിലാണ് സർവേ നടത്തിയത്. 21,88,398 പേർക്ക് പരിശീലനം നൽകി. ഇതിൽ 21,87,667 പേർ ഡിജിറ്റൽ സാക്ഷരത നേടിയെന്നാണ് റിപ്പോർട്ട്.

ALSO READ: കേരളത്തില്‍ ഇന്ന് കനത്ത മഴ? സംസ്ഥാനത്തെ അലര്‍ട്ടുകളറിയാം

മൂന്ന് മോഡ്യൂളുകളിലായി ഗ്യാസ് ബുക്ക് ചെയ്യൽ, വൈദ്യുതി ബിൽ അടയ്ക്കൽ തുടങ്ങി 15 ആക്റ്റിവിറ്റികൾ ഉൾപ്പെടുത്തിയായിരുന്നു പഠനം. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം, സര്‍ക്കാറിന്റെ ഇ സേവനങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയാണ് പാഠ്യവിഷയങ്ങള്‍. ഇതിൽ ആറെണ്ണത്തിൽ പരിജ്ഞാനം നേടിയവരെ ഡിജിറ്റൽ സാക്ഷരരായി പ്രഖ്യാപിച്ചു.

2022 ലാണ് ഡിജി കേരളം എന്ന ഡിജിറ്റൽ സാക്ഷരതാ യജ്ഞം സര്‍ക്കാർ ആരംഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സര്‍ക്കാര്‍ സേവനങ്ങൾ ഓൺലൈനാക്കാൻ തീരുമാനിച്ചപ്പോൾ സാധാരണക്കാര്‍ക്കത് ബാധ്യതയാകാതിരിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും