Vande Bharat Sleeper: മണിക്കൂറിൽ വേഗത 180 കിലോമീറ്റർ; വന്ദേഭാരത് സ്ലീപ്പർ പ്രതീക്ഷിച്ചതിനുമപ്പുറം: വിഡിയോ വൈറൽ
Vande Bharat Sleeper Speed Test: വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ്റെ വേഗത മണിക്കൂറിൽ 180 കിലോമീറ്റർ. ഈ വേഗതയിലും സ്ഥിരതയോടെ യാത്ര ചെയ്യാനാവുമെന്നതിൻ്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.
ദീർഘദൂര യാത്രകൾക്കായുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരുങ്ങുകയാണ്. രാത്രികാലയാത്രകൾ വാഗ്ദാനം ചെയ്യുന്ന, സ്ലീപ്പർ ബെർത്തുകളുള്ള വന്ദേഭാരത് സ്ലീപ്പറിനെപ്പറ്റി പല വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, വന്ദേഭാരത് സ്ലീപ്പറിൻ്റെ വേഗതയും സ്ഥിരതയും വ്യക്തമാക്കുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രതീക്ഷിച്ചതിലുമപ്പുറമുള്ള സൗകര്യങ്ങളാണ് വന്ദേഭാരതിൽ ഉള്ളതെന്ന് ഈ വിഡിയോ സൂചിപ്പിക്കുന്നു.
സ്ലീപ്പർ ബെർത്തുകൾ, വൈഫൈ സേവനങ്ങൾ, ചാർജിങ് പോയിൻ്റുകൾ തുടങ്ങി അതിനൂതന സൗകര്യങ്ങളുള്ള വന്ദേഭാരത് സ്ലീപ്പറിൻ്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. അതായത്, തിരുവനന്തപുരത്തുനിന്ന് കോട്ടയം വരെ ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് യാത്ര ചെയ്യാം. പ്രചരിക്കുന്ന വിഡിയോയിൽ വന്ദേഭാരതിൻ്റെ വേഗത വർധിച്ച് 180ലെത്തുന്നത് കാണാം. ട്രെയിനിനുള്ളിൽ വെള്ളം നിറച്ച മൂന്ന് ഗ്ലാസുകൾ വച്ചിരിക്കുന്നു. വണ്ടി 180 കിലോമീറ്റർ തൊടുമ്പോഴും ഈ ഗ്ലാസിലെ വെള്ളം തുളുമ്പിവീഴുന്നില്ല. അത്ര സ്ഥിരതയാണ് വന്ദേഭാരതിനുള്ളത്.
ട്രെയിനിൻ്റെ വേഗതയും സ്ഥിരതയും പരിശോധിക്കുന്നതിനായി നടത്തിയ പരീക്ഷണ ഓട്ടത്തിലെ വിഡിയോ ആണിത്. ട്രെയിനിനുള്ളിലെ പരന്ന പ്രതലത്തിലാണ് ഗ്ലാസുകൾ വച്ചിരിക്കുന്നത്. ആദ്യം നിരത്തിവച്ചിരിക്കുന്ന ഗ്ലാസുകളാണ് കാണാനാവുന്നത്. ട്രെയിനിൻ്റെ വേഗത 180 കടക്കുമ്പോൾ രണ്ട് ഗ്ലാസുകൾക്ക് മുകളിൽ ഒരു ഗ്ലാസ് എടുത്ത് വെക്കുന്നു. എന്നിട്ടും വെള്ളമോ ഗ്ലാസോ താഴെ വീഴുന്നില്ല.
റോഹൽഖുർദ് – ഇന്ദ്രഗഡ് കോട്ട റൂട്ടിലാണ് ഇന്ത്യൻ റെയിൽവേ ഈ പരീക്ഷണം നടത്തിയത്. തിരക്കുള്ളതും ഇല്ലാത്തതുമായ സാഹചര്യങ്ങളിൽ ട്രെയിനിൻ്റെ സ്ഥിരതയും ബ്രേക്കിംഗ് സംവിധാനവുമൊക്കെ വിലയിരുത്താനാണ് ഈ പരീക്ഷണം നടത്തിയത്. പരീക്ഷണം പൂർണവിജയമായിരുന്നു എന്ന് പ്രചരിക്കുന്ന വിഡിയോ തെളിയിക്കുന്നു. സാധാരണ ട്രെയിനുകളിലെ കുലുക്കവും ശബ്ദവുമില്ലാതെ യാത്ര ചെയ്യാനാവുന്ന ട്രെയിനാണ് വന്ദേഭാരത് സ്ലീപ്പർ എന്നും ഇത് തെളിയിക്കുന്നു.
വിഡിയോകൾ കാണാം
180 km/h Speed Trials of the Upcoming Sleeper Vande Bharat 🔥
Indian Railways, along with RDSO, ICF, Medha, BEML & Faiveley has successfully conducted high-speed oscillation trials for the Sleeper Vande Bharat rake-2 on the Kota–Nagda section of WCR. #IndianRailways pic.twitter.com/uIKoYCHJps
— Trains of India 🚆🇮🇳 (@trainwalebhaiya) November 10, 2025