Kerala Train Time Updates: ഡൽഹിയിൽ നിന്നുള്ള ട്രെയിനുകൾ വൈകുന്നു, മണിക്കൂറുകൾ നീണ്ട പിടിച്ചിടൽ

Kerala Train Time Updates: തിരുവനന്തപുരത്തേക്ക് അടക്കം യാത്ര ചെയ്യുന്ന നിരവധി പേരുണ്ട് ട്രെയിനിൽ. പലർക്കും ഫോണിൽ ട്രെയിൻ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാവർക്കുമില്ല

Kerala Train Time Updates: ഡൽഹിയിൽ നിന്നുള്ള ട്രെയിനുകൾ വൈകുന്നു, മണിക്കൂറുകൾ നീണ്ട പിടിച്ചിടൽ

Kerala Train Time Updates

Updated On: 

15 Feb 2025 20:27 PM

തിരുവനന്തപുരം: ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകൾ അസാധാരണമായി വൈകുന്നു. 2 മണിക്കൂർ മുതൽ 5 മണിക്കൂർ വരെയാണ് വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിടുന്നത്. ട്രെയിൻ നമ്പർ 12644 ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണ ജയന്തി എക്സ്പ്രസ്സ് നിലവിൽ 5 മണിക്കൂർ വൈകിയാണോടിക്കൊണ്ടിരിക്കുന്നത്.ട്രെയിൻ നമ്പർ 12626 കേരള എക്സ്പ്രസ്സും 2.5 മണിക്കൂറാണ് വൈകിയോടുന്നത്. ഇന്നലെ യാത്ര ആരംഭിച്ചതാണ് രണ്ട് വണ്ടികളും.

ഹൈദരാബാദിലും വിജയവാഡയിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വഴി തിരിച്ച് വിടുന്നുവെന്നാണ് യാത്രക്കാരോട് അധികൃതർ നൽകിയ മറുപടി. തിരുവനന്തപുരത്തേക്ക് അടക്കം യാത്ര ചെയ്യുന്ന നിരവധി പേരുണ്ട് ട്രെയിനിൽ. പലർക്കും ഫോണിൽ ട്രെയിൻ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ ദക്ഷിണ റെയിൽവേയുടെ അടക്കം ട്വിറ്റർ പേജുകളിലോ, ഫേസ്ബുക്ക് പേജുകളിലോ അറിയിപ്പില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും