AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണം, ഓട്ടം നിർത്തരുത്; അ‌ഭ്യർഥനയുമായി മന്ത്രി

Kerala Transport Crisis: സ്വകാര്യ ബസ് സർവീസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്ന് മന്ത്രി സിപി ജോൺ. ഇതിനായി കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. ബസുകൾ ഓട്ടം നിർത്തരുതെന്നും സമരങ്ങളോട് ചിലർ കാണിച്ചതുപോലെ അലർജി ഇല്ല, വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും അ‌ദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണം, ഓട്ടം നിർത്തരുത്; അ‌ഭ്യർഥനയുമായി മന്ത്രി
CP JohnImage Credit source: Sabha TV
Prasanth Kumar
Prasanth Kumar | Published: 30 Jun 2026 | 03:22 PM

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര അ‌നുവദിച്ച് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് സർവീസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സിപി ജോൺ. ഇക്കാര്യത്തിൽ സ്വകാര്യ ബസുടമകൾ നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവം മനസിലാക്കുന്നതായും ബസുടമകളെ സഹായിക്കാൻ നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുകയാണ്. എന്നാൽ ബസുകൾ ഓട്ടം നിർത്തരുതെന്നും സമരങ്ങളോട് ചിലർ കാണിച്ചതുപോലെ അലർജി ഇല്ല, വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും അ‌ദ്ദേഹം പറഞ്ഞു.

പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്ന നിർദേശവും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിനായി കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി കേരളത്തിൽ എല്ലായിടത്തും പ്രതിസന്ധിക്ക് കാരണമായിട്ടില്ലെന്ന് അ‌ദ്ദേഹം വാദിച്ചു. സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തുന്ന മലപ്പുറം പോലെ ചിലയിടങ്ങളിൽ പ്രശ്നമില്ല.

ALSO READ: വരും മണിക്കൂറുകൾ ഈ ജില്ലകൾക്ക് നിർണായകം! അലർട്ടുകളിൽ മാറ്റം, ജാഗ്രത നിർദേശം

നെയ്യാറ്റിൻകരയിൽ സ്വകാര്യ വാഹനങ്ങൾ കാര്യമായി ഓടുന്നില്ല, അ‌തിനാൽ അ‌വിടെ ഈ പദ്ധതി പ്രശ്നം ഉണ്ടാക്കിയിട്ടില്ല. എന്നാൽ സ്വകാര്യ ബസും കെഎസ്ആർടിസി ഓർഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്നം. പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസുകളുടെ കളക്ഷൻ ദിവസം 1500 രൂപ മുതൽ 2500 രൂപ വരെ കുറഞ്ഞതായി ബസ് ഉടമകളുടെ പ്രതിനിധികൾ അ‌റിയിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

പ്രശ്നത്തിന്റെ പരിഹാരമായി, പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തിൽ വിഷയം പരിഹരിക്കാമെന്നും സി പി ജോൺ പറഞ്ഞു. എന്നാൽ നിലവിലെ പ്രതിസന്ധിയിൽ സർക്കാർ കാര്യമായി ഇടപെട്ടില്ലെങ്കിൽ സമരം തന്നെ വഴി എന്ന നിലപാടിലാണ് ബസ് ഉടമകൾ. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങാനുള്ള തയാറെടുപ്പുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ മുന്നോട്ട് പോവുകയാണ്.

പ്രിയദർശിനി പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാരുടെ വേതനത്തിൽ വൻ വെട്ടിക്കുറയ്ക്കൽ ഉണ്ടായിരിക്കുന്നു എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ബസിലെ പ്രതിദിന വരുമാനം കുറഞ്ഞതോടെ പലയിടത്തും ഡ്രൈവറുടെ ശമ്പളം 1200 രൂപയിൽ നിന്ന് 600 രൂപയിലേക്ക് കുറച്ചു. അ‌തേപോലെ കണ്ടക്ടർക്കും ഇപ്പോൾ കിട്ടുന്നത് 600 രൂപ മാത്രമാണ്.

വാഹന മോഡിഫിക്കേഷൻ ഇളവ്

കേരളത്തിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ അ‌നുവദിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ നിയമാവലികൾ ബാധകമാണെന്നും മോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി സി ജോൺ നിയമസഭയിൽ അ‌റിയിച്ചു. സജി ചെറിയാൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് അ‌ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അ‌തേസമയം കളർകോഡ്, വാഹനത്തിന്റെ പുറത്തേക്ക് നിൽക്കാത്ത വിധത്തിലുള്ള മോഡിഫിക്കേഷൻ എന്നിവയുടെ കാര്യത്തിൽ വിശദമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും അ‌ദ്ദേഹം അ‌റിയിച്ചു.

നേരത്തെ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ഇളവുകളിൽ പറയുന്നത് വാഹനങ്ങളിൽ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്പീക്കറുകൾ, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ്, റൂഫ് കാരിയറുകൾ, 50 ശതമാനം കാഴ്ച ലഭിക്കുന്ന സൺ ഫിലിമുകൾ തുടങ്ങി നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാൻഡേർഡ് എക്യുപ്മെന്റുകൾക്ക് മാത്രമാണ് മുൻകൂർ അനുമതി ആവശ്യമില്ലാത്തത്.

English Summary

Transport Minister CP John has reacted to the severe crisis facing the private bus service sector following the Priyadarshini scheme implemented by the government to allow free travel for women in KSRTC. CP John said that private buses should look for new sources of income to overcome the severe crisis facing the private bus service sector. The minister also clarified that they can also advertise like KSRTC.

Follow Us