Kerala Weather Update: മഴ തീര്‍ന്നു…വീണ്ടും കടുത്ത ചൂട്; കാലവര്‍ഷം വൈകും, ജൂലൈയിലും ഉണ്ടാകില്ല?
Monsoon Delay Concerns Grow as Kerala Sees No Chance of Heavy Rain Soon: അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളിലാണ് മഴ പ്രതീക്ഷിക്കാവുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള കാലാവസ്ഥ മെയ് 26
തിരുവനന്തപുരം: ശക്തമായ കാറ്റും മഴയും ഒഴിഞ്ഞ് കേരളത്തില്‍ വീണ്ടും കനത്ത ചൂട്. ഒരു മാസത്തോളമായി ഉയര്‍ന്ന താപനിലയ്ക്ക് ആശ്വാസം നല്‍കികൊണ്ട് എത്തിയിരുന്ന മഴ ഏതാണ്ട് നിലച്ച മട്ടാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നേരിയ മഴ ലഭിക്കുന്നുണ്ടെങ്കിലും അത് വെറും മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിക്കുന്നുമുണ്ട്. ജൂണ്‍ മാസം വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി, ജൂണ്‍ ഒന്നോടെ കാലവര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അതുണ്ടാകില്ലെന്നും വിവരമുണ്ട്.
ഇന്നത്തെ കാലാവസ്ഥ പ്രവചനം
അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളിലാണ് മഴ പ്രതീക്ഷിക്കാവുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെയ് 27 വരെ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ മെയ് 25 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. മെയ് 25 മുതല്‍ 27 വരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
യെല്ലോ അലര്‍ട്ട് എവിടെയെല്ലാം?
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലായിരുന്നു മെയ് 25ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്. മെയ് 26ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും അലര്‍ട്ടുണ്ട്. മെയ് 27ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 1115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് ഇവിടങ്ങളില്‍ സാധ്യതയുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കാം. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ മെയ് 29 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകും
കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും എറണാകുളം മുനമ്പം എഫ്എച്ച് മുതല്‍ മറുവക്കാട് വരെയും തൃശൂര്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും മലപ്പുറം കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല എഫ്എച്ച് മുതല്‍ രാമനാട്ടുകര വരെയും കണ്ണൂര്‍ വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കാസറഗോഡ് കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും തീരങ്ങളില്‍ മെയ് 27 രാവിലെ 5.30 മുതല്‍ മെയ് 28 രാത്രി 11.30 വരെ 0.7 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകും. ഇതുകാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
- കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ തയാറാകുക.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
- കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ളപ്പോള്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും അപകടമാണ്. അതിനാല്‍ തിരമാല ശക്തിപ്പെടുമ്പോള്‍ യാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകളിലുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്
- തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുകയും വേണം.
English Summary
Kerala is unlikely to receive heavy rainfall in the coming days, while light rain is expected in six districts on May 26. Reports suggest the southwest monsoon may face further delay, raising concerns over its arrival in June.