Kerala Rain Alert: ന്യൂനമര്‍ദ സ്വാധീനം; അടുത്ത അഞ്ച് ദിവസം ശക്തമായ മഴ, മുന്നറിയിപ്പില്‍ മാറ്റം
Kerala Weather Update: ശക്തമായ മഴയുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ന് (സെപ്റ്റംബര്‍ 23) എവിടെയും അലര്‍ട്ടുകളില്ല. ഈ മാസം 25 മുതല്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പില്‍ മാറ്റം. പസഫിക്ക് ചുഴലിക്കാറ്റ്, ന്യൂനമര്‍ദ സ്വാധീനം, വരാനിരിക്കുന്ന ന്യൂനമര്‍ദം എന്നിവയാല്‍ വരും ദിവസങ്ങളില്‍ മഴയുടെ ശക്തിവര്‍ധിക്കും. സെപ്റ്റംബര്‍ അവസാനം വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ന് (സെപ്റ്റംബര്‍ 23) എവിടെയും അലര്‍ട്ടുകളില്ല. ഈ മാസം 25 മുതല്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഗംഗാതട പശ്ചിമബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകാനാണ് സാധ്യത.
സെപ്റ്റംബര്‍ 25ന് മധ്യ കിഴക്കന്‍- വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് വിവരം. സെപ്റ്റംബര്‍ 26 ഓടെ വടക്കന്‍ ആന്ധ്ര-തെക്കന്‍ ഒഡീഷ തീരത്തിന് സമീപം ഇത് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും. ന്യൂനമര്‍ദം സെപ്റ്റംബര്‍ 27 ഒാടെ വടക്കന്‍ ആന്ധ്ര-തെക്കന്‍ ഒഡിഷ തീരത്ത് കരയിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.




അടുത്ത അഞ്ച് ദിവസം കേരളത്തില്‍ നേരിയ/ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദങ്ങള്‍ക്ക് പുറമെ പസഫിക് സമുദ്രത്തില്‍ രാഗസ ചുഴലിക്കാറ്റ് സജീവമായതും മഴ ശക്തിപ്രാപിക്കുന്നതിന് കാരണമാകും.
വെള്ളിയാഴ്ച നാല് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് പുറമെ അടുത്ത മൂന്ന് ദിവസം ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മഴ മുന്നറിയിപ്പ്- യെല്ലോ അലര്‍ട്ട്
സെപ്റ്റംബര്‍ 26 വെള്ളി- എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം