Kerala Rain Nowcast Alert: ആറു ജില്ലകള്‍ക്ക് മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala Weather Forecast Today, Nov 5: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു വരെ മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.40 മുതല്‍ 3.40 വരെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ് നിലനില്‍ക്കും.

Kerala Rain Nowcast Alert: ആറു ജില്ലകള്‍ക്ക് മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അതിശക്തമായ മഴയ്ക്ക് സാധ്യത

പ്രതീകാത്മക ചിത്രം

Updated On: 

05 Nov 2026 | 02:39 PM

കേരളത്തില്‍ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് (നവംബര്‍ 5) ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു വരെ മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.40 മുതല്‍ 3.40 വരെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ് നിലനില്‍ക്കും. ഈ ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40-60 കി.മീ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും, മണിക്കൂറില്‍ 40 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

അടുത്ത മൂന്ന് മണിക്കൂര്‍ സമയത്തിന് ശേഷം മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ നവംബര്‍ ഒമ്പത് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

വെള്ളിയാഴ്ച (നവംബര്‍ 6) ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ എട്ടിന് ഇടുക്കി ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്.

Also Read: Kerala Weather Update: മഴ വീണ്ടും എത്തുന്നു! സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. അതേസമയം, ഇന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

എന്നാല്‍ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനം മുന്‍കരുതല്‍ പാലിക്കണം. മിന്നലിന്റെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇടിമിന്നലുള്ളപ്പോള്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.

English Summary

The IMD has issued a 3-hour weather alert for Kerala today, November 5, 2026, starting at 1:00 PM. Six districts are under an Orange Alert for moderate rain and 60 km/h winds. All other districts can expect moderate rainfall accompanied by lightning and 40 km/h wind gusts. Residents across the state are advised to take necessary precautions during thunderstorms.

Loading...
Unable to load recommendations.
Follow Us
Related Stories
സീറ്റ് മാറിയിരുന്നതിൽ വൈരാഗ്യം; പ്ലസ് വൺ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് മർദ്ദിച്ചു, തലക്ക് പരിക്ക്
വീണ്ടും ട്വിസ്റ്റോ… ടൂറിനിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും ബാറിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
കോവളത്ത് ജോലിക്ക് നിന്ന കടയിലെ ഉടമയും ജിം ട്രെയിനറും ചേർന്ന് 16കാരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
കൊലപാതകം ആസൂത്രണം മുതൽ തെളിവ് നശിപ്പിക്കൽ വരെ! പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ
Kerala Lottery Result: ഒരു കോടിയുടെ ഭാ​ഗ്യ നമ്പർ ഇതാ… ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
Thrissur Puzhakkal Accident: തൃശൂരിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
ഓട്സും പീനട്ട് ബട്ടറുമുണ്ടോ? പ്രോട്ടീൻ ബാർ ഇനി വീട്ടിലുണ്ടാക്കാം!
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി