Kerala Weather Forecast: മകരവിളക്കിന് മഴ പെയ്യുമോ…; വരും ദിവസങ്ങളിൽ ഈ ജില്ലകളിലെ മുന്നറിയിപ്പുകൾ ഇപ്രകാരം
Weather Forecast Kerala Latest Update: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ മഴ ലഭിക്കുന്നത്. ഇതുകൂടാതെ തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നിലവിലെ കേരളത്തിലെ മിക്ക ജില്ലകളിലും മൂടി കെട്ടിയ അന്തരീക്ഷമാണ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന നിർദ്ദേശം. അതേസമയം, ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ALSO READ: ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ മഴ ലഭിക്കുന്നത്. ഇതുകൂടാതെ തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
ശബരിമലയിലെ കാലാവസ്ഥ
നിലിവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച്, ശബരിമലയിൽ അടുത്ത മൂന്ന് ദിവസം ആകാശം പൊതുവെ മേഘാവൃതമായിരിക്കും. അതിനാൽ ഒറ്റപെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മകര വിളക്ക് ദിവസം മഴ പെയ്യുമോ എന്ന ആശങ്കയിലാണ് തീർത്ഥാടകർ. മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നിരവധി തീർത്ഥാടകരാണ് ശബരിമലയിലേക്ക് എത്തുന്നത്. ശബരിമലയിൽ ഇന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നീ മേഖലകളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും.