AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ കാണാമറയത്ത്! പകൽ ചൂട് കനക്കുന്നു; ശബരിമലയിൽ കാലാവസ്ഥ ഇങ്ങനെ

Rain Forecast Kerala: കേരളത്തിൽ ജനുവരി 12 വരെയുള്ള ദിവസങ്ങളിൽ നേരിയ / ഇടത്തരം മഴ പെയ്തേക്കാമെന്നാണ് അറിയിപ്പ്. തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതായാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.

Kerala Rain Alert: മഴ കാണാമറയത്ത്! പകൽ ചൂട് കനക്കുന്നു; ശബരിമലയിൽ കാലാവസ്ഥ ഇങ്ങനെ
Kerala Weather ForecastImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 09 Jan 2026 | 02:12 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. എന്നാൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി പകൽ സമയത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, നാളെ (ജനുവരി 10, ശനി) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാഹചര്യം കണക്കിലെടുത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതായാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.

അതിനാൽ കേരളത്തിൽ ജനുവരി 12 വരെയുള്ള ദിവസങ്ങളിൽ നേരിയ / ഇടത്തരം മഴ പെയ്തേക്കാമെന്നാണ് അറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതായാണ് അറിയിപ്പിൽ പറയുന്നത്.

Also Read: ചക്രവാതച്ചുഴിയും അതിതീവ്ര ന്യൂനമർദ്ദവും; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു

അത് അടുത്ത 36 മണിക്കൂറിനിടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലൂടെ പടിഞ്ഞാറ്–വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ജനുവരി 9-ന് (ഇന്ന്) വൈകുന്നേരം / രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ട (Hambantota) യ്ക്കും, കാൽമുനായിക്കും (Kalmunani) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശബരിമലയിലെ കാലാവസ്ഥ

ശബരിമലയിൽ ഇന്ന് ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും. എന്നാൽ നാളെ ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, നാളെ പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടാണ്. ഇതിൻ്റെ ഭാ​ഗമായി മഴ പെയ്യാനുള്ള സാധ്യയുള്ളതിനാൽ അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തർ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.