AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Alert: ചക്രവാതച്ചുഴിയും അതിതീവ്ര ന്യൂനമർദ്ദവും; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു

Heavy Rain Predicted: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. ജനുവരി 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Kerala Weather Alert: ചക്രവാതച്ചുഴിയും അതിതീവ്ര ന്യൂനമർദ്ദവും; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു
മഴImage Credit source: PTI
Abdul Basith
Abdul Basith | Published: 09 Jan 2026 | 06:34 AM

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദവും തെക്കൻ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്തെ മഴ വർധിക്കാൻ കാരണമാവുന്നത്. ജനുവരി 9 മുതൽ വിവിധ ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം അതിന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിരുന്നു. ഇത് ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരം ഹമ്പൻടോട്ടയ്ക്കും കാൽമുനായ്ക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതോടൊപ്പമാണ് അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴി. തെക്കൻ കേരളത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.

Also Read: Kerala Rain Alert: ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ജനുവരി 12 വരെ സംസ്ഥാനത്ത് നേരിയ മഴയ്ക്കാണ് സാധ്യത. ജനുവരി 10ന് ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജനുവരി 10ന് യെല്ലോ അലർട്ടാണ്. 10ആം തീയതി വരെ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. ഇവിടെ കടൽ പ്രക്ഷുബ്ധമായി കാലാവസ്ഥ മോശമായേക്കാം.

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് – പുതുച്ചേരി – കാരക്കൽ തീരങ്ങൾ, ഗൾഫ് ഓഫ് മന്നാർ, കിഴക്കൻ ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ പോകരുത് എന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.