Kerala Weather Alert: മഴ പോയിട്ടില്ല! ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്നത്തെ കാലാവസ്ഥ

Kerala Weather Latest Update: വരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Kerala Weather Alert: മഴ പോയിട്ടില്ല! ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്നത്തെ കാലാവസ്ഥ

Rain

Published: 

26 Jan 2026 | 06:59 AM

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ പെയ്യാൻ (Kerala Rain Alert) സാധ്യതയുണ്ടെന്ന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് മഴ പൂർണമായുംപിൻവാങ്ങിയിട്ടില്ല എന്നാണ് കാലാവസ്ഥ പ്രവചനം പറയുന്നത്. വരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം.

Also Read: മഴയോട് മഴ, കൂടെ ഇടിമിന്നലും; കാലാവസ്ഥ മുന്നറിയിപ്പ് എങ്ങനെ?

മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ കടലിൽ പോകുന്നതിന് വിലക്കുകളില്ലെങ്കിലും പ്രാദേശികമായ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ജനുവരി 27, 28 തീയതികളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മാപ്പുകൾ സൂചിപ്പിക്കുന്നു. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനാൽ രാത്രികാലങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. എന്നാൽ മിക്ക ജില്ലകളിലും പകൽ സമയങ്ങളിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, മിക്കയിടങ്ങളിലും ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല.

 

രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം