Kerala Rain Alert: ചക്രവാതച്ചുഴി! വ്യാഴാഴ്ച മുതൽ മഴ തകർക്കും; വരും മണിക്കൂറിലും ജാ​ഗ്രതാ നിർദ്ദേശം

Kerala Weather Latest Update: ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് ഇപ്പോൾ കേരളത്തിൽ മഴ ശക്തമാകുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വ്യാഴാഴ്ച മുതൽ പരക്കെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain Alert: ചക്രവാതച്ചുഴി! വ്യാഴാഴ്ച മുതൽ മഴ തകർക്കും; വരും മണിക്കൂറിലും ജാ​ഗ്രതാ നിർദ്ദേശം

Rain Alert

Updated On: 

13 Oct 2025 15:18 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തുലാവർഷത്തിൻ്റെ ആരംഭമെന്നോണമാണ് ഇപ്പോൾ വിവിധ ജില്ലകളിൽ മഴ ലഭിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പുണ്ട്.

കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് ഇപ്പോൾ കേരളത്തിൽ മഴ ശക്തമാകുന്നത്. അതിനാൽ വെള്ളിയാഴ്ച്ച വരെ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

Also Read: കേരളം പരക്കെ ഇടിയും മഴയും കൂടെ ശക്തമായ കാറ്റും; മുന്‍കരുതല്‍ പാലിക്കാം

അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന്മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 16,17 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 05.30 മുതൽ 16 രാത്രി 11.30 വരെ വിവിധ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലകൾക്കുള്ള സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്

യോല്ലോ അലർട്ട് നൽകിയിരിക്കുന്ന ജില്ലകൾ

  • 13 ഇന്ന്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
  • 14 ചൊവ്വ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്
  • 15 ബുധൻ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
  • 16 വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
  • 17 വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്