Kerala Weather Update: മാനം കറുത്തു, ഇന്ന് മഴ എവിടെയെല്ലാം? കാലാവസ്ഥ ഇങ്ങനെ…..

Kerala Rain Alert Today: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കുറഞ്ഞു ചക്രവാത ചുഴിയായി മാറിയിട്ടുണ്ട്.

Kerala Weather Update: മാനം കറുത്തു, ഇന്ന് മഴ എവിടെയെല്ലാം? കാലാവസ്ഥ ഇങ്ങനെ.....

പ്രതീകാത്മക ചിത്രം

Updated On: 

26 Feb 2026 | 06:54 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴക്കാലമെത്തി. വരുംദിവസങ്ങളിൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും മഴ അലർട്ട് നൽകിയിരുന്നു. കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ശക്തമായ മഴ സാധ്യത മുൻനിർത്തി മഞ്ഞ അലർട്ടായിരുന്നു പ്രഖ്യാപിച്ചത്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഇന്ന് നേരിയ മഴയ്ക്കാണ് സാധ്യത. ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴ അലർട്ട് നൽകിയിട്ടുള്ളത്.

കൂടാതെ, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കുറഞ്ഞു ചക്രവാത ചുഴിയായി മാറിയിട്ടുണ്ട്. നിലവിൽ ഇവ തെക്കു കിഴക്കൻ ബംഗാൾ കടലിൽ സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയരത്തിൽ ആയി സ്ഥിതി ചെയ്യുകയാണ്.

 

മഴ അലർട്ട്

 

ഫെബ്രുവരി 26 – ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്

ഫെബ്രുവരി 27- ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഫെബ്രുവരി 28 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മാർച്ച് 1 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

തെക്കൻ ജില്ലകളിൽ ഞായറാഴ്ച വരെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പിന്നീട് രണ്ടാഴ്ചയോളം വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കേണ്ടത്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ