Kerala Rain Alert: നാളെ മുതൽ ഒറ്റപ്പെട്ട മഴ… യെല്ലോ അലർട്ട് ചൂടിന്റേതോ മഴയുടേതോ?
Kerala Weather Update: സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം കാരണം ചൂട് കടുക്കുമെങ്കിലും നാളെ ഇത് കുറയ്ക്കുന്ന രീതിയിൽ മഴ ലഭിക്കും. നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ ഏപ്രിൽ 30ന് ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലും ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം ശക്തമാകുന്നതിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പും എത്തുന്നു. മുന്നറിയിപ്പിൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് യെല്ലോ അലർട്ട് ഉഷ്ണ തരംഗത്തിന്റെ മുന്നറിയിപ്പിലും ഉള്ളത് ശ്രദ്ധിക്കപ്പെടുന്നു. കേരളത്തിൽ വയനാടും ഇടുക്കിയും ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ചൂട് ഉയരുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ കാര്യം എടുത്താൽ അവിടെയുമുണ്ട് മഞ്ഞ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പിൽ 29 ആം തീയതി നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. എന്നാൽ പലയിടത്തും അന്തരീക്ഷമേഘാവൃതമായതിനാൽ ഉഷ്ണം കൂടുമെന്നും മൂടികെട്ടി അന്തരീക്ഷം കാണാനില്ലെങ്കിലും രാത്രി വൈകിയിട്ടും മലയോര മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും വെതർമാൻ കേരള റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴ
സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം കാരണം ചൂട് കടുക്കുമെങ്കിലും നാളെ ഇത് കുറയ്ക്കുന്ന രീതിയിൽ മഴ ലഭിക്കും. നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ ഏപ്രിൽ 30ന് ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലും ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Also read – ഇടിമിന്നലോട് കൂടിയ മഴ അടുത്തെത്തി! ചൂടിന് ആശ്വാസമോ?; കാലാവസ്ഥ പ്രവചനം
മഴ കുറഞ്ഞു നിൽക്കുന്ന വടക്കൻ ജില്ലകളിൽ വരെ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ എല്ലാ ദിവസവും തുടർച്ചയായി മഴ പെയ്തേക്കില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു. വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയാവും ലഭിക്കുക. കിഴക്കൻ മേഖലകളിൽ മഴയ്ക്ക് ശക്തി കൂടുകയും ഒപ്പം ഇടിമിന്നലും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനും സാധ്യതയുണ്ട്.
എതിർച്ചുഴലിൽ രൂപപ്പെടുന്നു
മഹാരാഷ്ട്രയ്ക്കും കർണാടകയും മുകളിലായി വീണ്ടും എതിർചുഴലി രൂപപ്പെട്ടത് ശ്രദ്ധേയമാകുന്നു. ഇതിനോടൊപ്പം ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടിട്ടുണ്ട്. എതിർച്ചുഴലിൽ മാറുന്നതോടെ ഈ മാസം 30 മുതൽ മഴ തുടങ്ങും എന്നതാണ് ഇപ്പോഴത്തെ നിരീക്ഷണം
പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖയായി
കേരളത്തിൽ വർദ്ധിച്ചു വരുന്ന ചൂടിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിപുലമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന തീരുമാനങ്ങൾ അടിയന്തരമായി നടപ്പിലാക്കും.
- യാത്രക്കാർക്കും വഴിയോര കച്ചവടക്കാർക്കും ആശ്വാസമേകാൻ പ്രധാന വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകൾ സജ്ജമാക്കും.
- നിർജ്ജലീകരണം തടയാൻ പൊതുയിടങ്ങളിൽ ശുദ്ധജലവും ഒ.ആർ.എസ് ലായനിയും ലഭ്യമാക്കും.
- സൂര്യാഘാതം ഏൽക്കുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി പൊതുസ്ഥലങ്ങളിൽ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കും.
- ഭാവിയിലെ ജലക്ഷാമം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മഴവെള്ള സംഭരണം ഊർജ്ജിതമാക്കാൻ യോഗം നിർദ്ദേശിച്ചു.
ചൂട് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.