Kerala Rain Alert: പെയ്തൊഴിയാതെ പെരുമഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Heavy Rain Warning in Kerala: കാര്‍മേഘം ഇരുണ്ടുമൂടിയ ആകാശത്തിന് കീഴില്‍ വീണ്ടും ആശങ്കയുടെ നിഴലില്‍ കേരളം. പെരുമഴ തോരാതെ പെയ്യുമ്പോള്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ജനം ജാഗ്രത പാലിക്കണം.

Kerala Rain Alert
കാര്‍മേഘം ഇരുണ്ടുമൂടിയ ആകാശത്തിന് കീഴില്‍ വീണ്ടും ആശങ്കയുടെ നിഴലില്‍ കേരളം. പെരുമഴ തോരാതെ പെയ്യുമ്പോള്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, തൃശൂര്‍, മലപ്പുറം പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
നാളെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അലര്‍ട്ടുകള്‍ ഇങ്ങനെ:
റെഡ് അലര്‍ട്ട്
04/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
ഓറഞ്ച് അലർട്ട്
- 04/08/2026: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം
- 05/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
- 06/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
യെല്ലോ അലര്‍ട്ട്
- 04/08/2026: തിരുവനന്തപുരം, കൊല്ലം
- 05/08/2026 : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം
- 06/08/2026 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
- 07/08/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
- 08/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഓഗസ്ത് എട്ട് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു. 40 മുതല്‍ 60 കി.മീ വരെ വേഗതയില്‍ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Also Read: Kerala Weather Update: മഴ പോയിട്ടില്ല…ജാഗ്രതയാകാം; കേരളത്തില്‍ ഇന്നും അതിശക്തമായ പേമാരി
തെക്കന്‍ കര്‍ണാടകയ്ക്കും, സമീപ പ്രദേശങ്ങളിലും മുകളിലായി 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങള്‍ക്കും മുകളിലായി 4.5 കി.മീ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു.
മുഖ്യമന്ത്രി പത്തനംതിട്ടയില്‍
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്‍ പത്തനംതിട്ട ജില്ലയിലെ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി ആറന്മുളയിലെത്തി. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിച്ചു. കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു.
വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 കടന്നു. കോട്ടയത്തും മലപ്പുറത്തും നാലു വീതം പേര്‍ മരിച്ചു. ഇരുജില്ലകളിലും ഓരോരുത്തരെ കാണാതായി. തിരുവനന്തപുരത്തും, കണ്ണൂരിലും രണ്ട് പേരെ വീതവും, കൊല്ലത്ത് ഒരാളെയും കാണാതായി.
English Summary
IMD has issued a red alert in 6 districts in Kerala. The red alert is in Pathanamthitta, Kottayam, Idukki, Ernakulam, Kozhikode, Wayanad, Kannur and Kasaragod districts. Orange alert will be in Alappuzha, Thrissur, Palakkad and Malappuram districts.