AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: ചുട്ടുപൊള്ളി കേരളം; ഇന്ന് മൂന്ന് ഡിഗ്രിവരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; ജാഗ്രത

IMD Forecasts Temperature Rise Today: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Weather Update: ചുട്ടുപൊള്ളി കേരളം; ഇന്ന് മൂന്ന് ഡിഗ്രിവരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; ജാഗ്രത
Weather Update KeralaImage Credit source: PTI
Sarika KP
Sarika KP | Updated On: 27 Jan 2025 | 11:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധരണയേക്കാൾ രണ്ട് ​ഡി​ഗ്രി മുതൽ മൂന്ന് ​ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതുകൊണ്ട് പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

Also Read: മദ്യപാനികളുടെ ശ്രദ്ധയ്ക്ക്..! സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; തീരുമാനം വിതരണക്കാരുടെ ആവശ്യം പരിഗണിച്ച്

ജാഗ്രതാ നിർദേശങ്ങൾ

പകൽ സമയത്ത് നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴുവാക്കാൻ ശ്രദ്ധിക്കണമെന്നും ശരീരം നിർജ്ജലീകരണം വരാതിരിക്കാൻ ശ്രദ്ധിക്കാനും ജാ​ഗ്ര​ദ നിർദേശത്തിൽ പറയുന്നു. പരമാവധി വെള്ളം കുടിക്കാൻ ശ്രമിക്കുക. ഈ സമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ ഒഴുവാക്കാൻ ശ്രമിക്കണമന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. തൊപ്പി, കുട പോലുള്ള വസ്തുക്കൾ എടുത്ത് വേണം പുറത്തിറങ്ങാൻ. ഒആർഎസ് വെള്ളം, പഴചാറ്, സംഭാരം മുതലായ പാനിയങ്ങൾ ധാരാളം കുടിക്കാൻ ശ്രദ്ധിക്കുക. ചുട് ഉയരുന്നതിനാൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത അധികമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പ് വരുത്തുക.

Follow Us