Kerala Weather Update: മഴ ഒഴിയുന്നോ… അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനം ഇങ്ങനെ

Kerala Weather Update Today November 10 After Noon: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് നവംബർ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത കാണുന്നത്. അതേ സമയം ഇന്ന് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...

Kerala Weather Update: മഴ ഒഴിയുന്നോ... അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

10 Nov 2026 | 02:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് നവംബർ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത കാണുന്നത്. അതേ സമയം ഇന്ന് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇടി മിന്നലിനെ സൂക്ഷിക്കണം

മഴയിൽ കുറവുണ്ടെങ്കിലും ഇടിമിന്നലിനെ സൂക്ഷിക്കണം എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് വംബർ 13 വരെ ഇടിമിന്നൽ ജാ​ഗ്രതാ നിർദേശം തുടരുകയാണ്. ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാധ്യതയുള്ളത്. നവംബർ 11 മുതൽ നവംബർ 13 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പി പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: വിഡി സതീശന്റെ പഴയ ഫോൺ നമ്പർ സ്വന്തമാക്കി, പോലീസുകാരെ വിളിച്ച് തട്ടിപ്പ്; കള്ളനോട്ട് കേസ് പ്രതി അ‌റസ്റ്റിൽ

ജാഗ്രത പാലിക്കുക

ഇടിമിന്നലിനെ നിസ്സാരമായി കാണാതെ പ്രത്യേക ജാ​ഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ കയറി നിൽക്കാൻ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂട്ടുന്നതാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ വീടിന്റെ ജനലും വാതിലും അടച്ചിടണം. അടിച്ചിട്ട ശേഷം വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ശരിരീരം ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ കരുതുകയും വേണം.

ഉപകരണങ്ങൾ ശ്രദ്ധിക്കണം

വീട്ടിലെ വൈദ്യുതി ഉപരണങ്ങളുടെ ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കാനും ഓർക്കണം.ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കാൻ കരുതൽ വേണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാതിരിക്കുക. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുതും ഒഴിവാക്കേണ്ടതാണ്.

English Summary

The latest weather forecast indicates that rainfall in the state will decrease over the coming days. According to the India Meteorological Department’s rainfall outlook for the next five days, a ‘Green Alert’ has been issued for all districts in the state until November 14. Light rain is expected during this period.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍
വിഡി സതീശന്റെ പഴയ ഫോൺ നമ്പർ സ്വന്തമാക്കി, പോലീസുകാരെ വിളിച്ച് തട്ടിപ്പ്; കള്ളനോട്ട് കേസ് പ്രതി അ‌റസ്റ്റിൽ
വടക്കൻ പറവൂരിൽ കാൽ മുറിച്ചുമാറ്റപ്പെട്ട സംഭവം: നടപടി വേണമെന്ന് രോഗി, സ്വന്തം റിസ്കിൽ വീട്ടിൽപോയെന്ന് ആശുപത്രി
Kozhikode Light Metro: കോഴിക്കോട് ലൈറ്റ് മെട്രോ എവിടെ? തിരുവനന്തപുരം മെട്രോ പദ്ധതികളും ചർച്ചകളിൽ
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു; നരനും പുലിമുരുകനും മുതൽ അ‌തിമനോഹരം വരെ നീണ്ട് ആ പ്രതിഭാസ്പർശം
Water Supply: തിരുവനന്തപുരത്ത് ഇന്ന് മുതൽ കുടിവെള്ളം മുടങ്ങും; നിയന്ത്രണം 3 ദിവസത്തേക്ക്
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
ബജറ്റ് വിലയിൽ ഹീറോയുടെ പ്രീമിയം ബൈക്ക് - എക്സ്ട്രീം 160 R
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി