Kerala Rain Alert: തുടങ്ങി വേനൽമഴ… ഇനി ഈ ആഴ്ച മുഴുവൻ ഉണ്ടോ?
Isolated showers likely in hill districts: പ്രധാനമായും ഉച്ചയ്ക്കു ശേഷമായിരിക്കും മഴയെത്തുക. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലകളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും നദികളിലെ ജലനിരപ്പ് ഉയരാനും കാരണമായേക്കാം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വേനൽമഴ പലസ്ഥലങ്ങളിലും ലഭിച്ചെങ്കിലും കേരളത്തിലെ വേനൽചൂട് പുതിയ തലത്തിലേക്ക് ഉയരുന്നതായി റിപ്പോർട്ട്. ഉയർന്ന താപനിയോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. എന്നാൽ സംസ്ഥാനത്ത് വേനൽമഴ സജീവമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഇന്ന് പകൽ താപനില 33 ഡിഗ്രി സെൽഷ്യസ് മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുതൽ ആയതിനാൽ ആകാം ഈ ചൂട് അനുഭവപ്പെടുന്നത്. ഇടുക്കി, വയനാട്, പാലക്കാട്, തുടങ്ങിയ മലയോര മേഖലകളിൽ വൈകുന്നേരത്തോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ALSO READ: ചൂടോട് ചൂട്… മഴ വരില്ലേ; സംസ്ഥാനത്ത് ഈ ജില്ലകളിൽ ജാഗ്രത നിർദ്ദേശം
മാർച്ച് 29 ഞായറാഴ്ചയോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്ന് വെതർമാൻ കേരള റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമായും ഉച്ചയ്ക്കു ശേഷമായിരിക്കും മഴയെത്തുക. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലകളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും നദികളിലെ ജലനിരപ്പ് ഉയരാനും കാരണമായേക്കാം.
ഇതിനിടെ മഴ തിരിച്ചു വന്നതോടെ യു വി സൂചികയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ സംസ്ഥാനങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും 31-ാം തീയതിയും ഇതുതന്നെയാണ് അവസ്ഥ. എന്നാൽ ഒന്നാം തീയതിയോടെ മഴ കുറയുന്നതായാണ് റിപ്പോർട്ട്.