Kerala Weather Update: ചൂട് കൂടും, വരുന്നത് വെയിൽ ദിനങ്ങൾ; മഴ എവിടെയെല്ലാം, കാലാവസ്ഥ ഇങ്ങനെ…

Kerala Rain Alert: വരുംദിവസങ്ങളിൽ ജില്ലകളിൽ ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പ്. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത.

Kerala Weather Update: ചൂട് കൂടും, വരുന്നത് വെയിൽ ദിനങ്ങൾ; മഴ എവിടെയെല്ലാം, കാലാവസ്ഥ ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Published: 

04 Jan 2026 | 03:33 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ജില്ലകളിൽ ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ ഒഴിച്ച് മറ്റിടങ്ങളിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഡിസംബർ 8 വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലകളിൽ ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. ശബരിമലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഡിസംബർ ആറ് വരെ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും.

 

അഞ്ച് ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

 

ഡിസംബർ 4: ​ഗ്രീൻ അലർട്ട് – ഇടുക്കി, പാലക്കാട്

ഡിസംബർ 5: എല്ലാ ജില്ലകളിലും വെള്ള അലർട്ട് – മഴയ്ക്ക് സാധ്യതയില്ല.

ഡിസംബർ 6: എല്ലാ ജില്ലകളിലും വെള്ള അലർട്ട് – മഴയ്ക്ക് സാധ്യതയില്ല.

ഡിസംബർ 7: എല്ലാ ജില്ലകളിലും വെള്ള അലർട്ട് – മഴയ്ക്ക് സാധ്യതയില്ല.

ഡിസംബർ 8: ​ഗ്രീൻ അലർട്ട് – പത്തനംതിട്ട, ഇടുക്കി, പാലക്കാട്

ALSO READ: പകൽച്ചൂട് കണ്ട് പേടിക്കേണ്ട, പിന്നാലെ വരുന്നുണ്ട് വേനൽമഴക്കാലം…

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

04/01/2026 മുതൽ 08/01/2026 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Follow Us
Related Stories
Kerala Weather Alert: വരുന്നു കനത്ത മഴ; കേരള തീരത്ത് ചക്രവാതചുഴി: മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത
Kerala Lottery Result: കിട്ടിയാല്‍ ഒരു കോടി, പോയാല്‍ 50 രൂപ; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌
Haripad Newborn baby Issue: കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ വേണം എന്ന് ആവശ്യം
Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌
നെഞ്ചിൽ ചവിട്ടിക്കൊന്നു; ഒന്നര വയസ്സുകാരന്റെ ഏഴു വാരിയെല്ലുകൾ തകർന്നു, 91 മുറിവുകൾ
Kerala Assembly Today: നിയമസഭയിൽ ഇന്ന് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ആരംഭിക്കും; ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
തടി കുറയണോ? 2 മണി കുരുമുളക് മതി
മയില്‍ വീട്ടില്‍ വരുന്നത് അശുഭ സൂചന, മരണം പതിയിരിക്കുന്നു?
തൈറോയിഡ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു