Kerala Weather Update: കൊടുംതണുപ്പിൽ കേരളം, ബൈ ബൈ പറഞ്ഞ് മഴയും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…

Kerala Weather Update Today, 21st December: ഡിസംബർ 24 വരെ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വയനാട് ജില്ലയിൽ സീസണിൽ ആദ്യമായി 10°c താഴെ തണുപ്പ് രേഖപ്പെടുത്തി.

Kerala Weather Update: കൊടുംതണുപ്പിൽ കേരളം, ബൈ ബൈ പറഞ്ഞ് മഴയും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Updated On: 

21 Dec 2025 | 06:35 AM

കൊടുംതണുപ്പിൽ കേരളം. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം സീസണിൽ ആദ്യമായി മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു ( സെവൻമലൈ -1°c). ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞ താപനില 20°c താഴെ ആണ് രേഖപ്പെടുത്തിയത്. കന്നിമല, നടയാർ, നല്ലതണ്ണി മേഖലകളിൽ ആണ് താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വയനാട് ജില്ലയിലും സീസണിൽ ആദ്യമായി 10°c താഴെ തണുപ്പ് രേഖപ്പെടുത്തി.

ഡിസംബർ 20 മുതൽ 24 വരെ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഡിസംബര്‍ ആദ്യ വാരത്തില്‍ ഉണ്ടായ ഡിറ്റ്‌വാ ചുഴലിക്കാറ്റിൻ്റെ പ്രത്യാഘാതങ്ങളും ഉത്തരേന്ത്യൻ ശൈത്യക്കാറ്റും ലാ നിന പ്രതിഭാസവും ഒന്നിച്ചു ചേർന്നതാണ് കേരളത്തിലെ ഈ അസാധാരണ തണുപ്പിന് കാരണമായതെന്ന് കാലാവസ്ഥ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

മഴയ്ക്ക് ശമനം

 

കേരളത്തിൽ വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജില്ലകളിൽ വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഡിസംബർ 22 വരെ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും.

ALSO READ: കേരളം തണുത്തു വിറച്ച ദിവസം, ഫ്രീസായി ഇടുക്കിയും വയനാടും

 

മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

 

21/12/2025, 22/12/2025: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

21/12/2025: മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

Loading...
Unable to load recommendations.
Follow Us
Related Stories
Nehru Trophy : നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴയിൽ 22 ന് പ്രാദേശിക അവധി
Vadakara MDMA Case : ഞാനൊരു തെറ്റും ചെയ്തിട്ടില്ല, റിയാലിറ്റി ഇതല്ല, പെട്ട് പോയതാണ്… വടകര എം‍‍ഡിഎംഎ കേസിലെ അധ്യാപിക
Kochi Metro: ഇനി കൊച്ചി മെട്രോ അല്ല, ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്! പേര് മാറ്റം വൈകാതെ
VD Satheesan – Joseph Vijay: സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം! വിജയിയോട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് വി ഡി സതീശൻ
Scottish MP marriage: അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി
Kerala Rain Alert: മഴ വീണ്ടും കരുത്ത് പ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌; തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്‌
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്