Kerala Weather Update: ഇതെന്തൊരു ചൂടാ, കൊടുംചൂടിൽ വലഞ്ഞ് മലയാളികൾ; മഴ സാധ്യത ഏഴിടങ്ങളിൽ, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണത്തിന്റെ അളവും ആശങ്കാജനകമായ രീതിയിൽ ഉയരുന്നുണ്ട്.

Kerala Weather Update: ഇതെന്തൊരു ചൂടാ, കൊടുംചൂടിൽ വലഞ്ഞ് മലയാളികൾ; മഴ സാധ്യത ഏഴിടങ്ങളിൽ, ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

17 Apr 2026 | 06:34 AM

തിരുവനന്തപുരം: കൊടുംചൂടിൽ വലഞ്ഞ് കേരളം. ഏപ്രിൽ മാസം 19 വരെ ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി വരെ ചൂട് കൂടിയേക്കും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മഴയെത്തുന്നു… കടുത്ത ചൂടിനിടെ ആശ്വാസിക്കാം, അലർട്ട് 5 ജില്ലകൾക്ക്

അൾട്രാവയലറ്റ് വികിരണത്തിന്റെ അളവും ആശങ്കാജനകമായ രീതിയിൽ ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്ക് പ്രകാരം, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും കളമശ്ശേരി, ഒല്ലൂർ, പൊന്നാനി എന്നിവടങ്ങളിൽ യെല്ലോ അല‍ർട്ടുമാണ് നൽകിയത്.

മഴ സാധ്യത

കൊടുംചൂടിനിടെയിൽ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ ​ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. ഏപ്രിൽ 19 വരെ ഈ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

Follow Us
Related Stories
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്