AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: തണുപ്പു കുറഞ്ഞു, ചൂടുകൂടി പക്ഷെ തെക്കന്മാർക്ക് ഇന്ന് മഴക്കോളുണ്ട്…. ഈ ജില്ലക്കാർ ശ്രദ്ധിക്കുക

IMD predicts chance of light rain in these districts: മുൻപ് ഡിസംബർ 16-ന്. ഇത്18.1 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു. ഡിസംബർ 22-ന് സംസ്ഥാനത്ത് ശരാശരി താപനില 33.3 ഡി​ഗ്രി വരെ ഉയർന്നു. നിലവിൽ പകൽ സമയങ്ങളിൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്.

Kerala Weather Update: തണുപ്പു കുറഞ്ഞു, ചൂടുകൂടി പക്ഷെ തെക്കന്മാർക്ക് ഇന്ന് മഴക്കോളുണ്ട്…. ഈ ജില്ലക്കാർ ശ്രദ്ധിക്കുക
പ്രതീകാത്മക ചിത്രം Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 30 Dec 2025 | 07:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കഠിനമായ തണുപ്പിന് നേരിയ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. നവംബർ – ഡിസംബർ മാസങ്ങളിൽ ആവർത്തിച്ചുണ്ടായ സൈക്ലോൺ പ്രതിഭാസങ്ങളും രാത്രികാല താപനിലയിലെ ഗണ്യമായ കുറവും മൂലം നീണ്ടുനിന്ന ശൈത്യകാലം പതുക്കെ പിൻവാങ്ങുന്നതായാണ് സൂചനകൾ.

 

താപനിലയിലെ മാറ്റങ്ങൾ

 

കഴിഞ്ഞ രണ്ട് മാസത്തെ താപനില പരിശോധിക്കുമ്പോൾ വലിയ വ്യതിയാനങ്ങളാണ് ദൃശ്യമാകുന്നത്. ഡിസംബർ പകുതിയോടെ താപനില ഗണ്യമായി താഴ്ന്നിരുന്നു. ഡിസംബർ 20-ഓടെ ഏറ്റവും കുറഞ്ഞ താപനിലയായ 16.6 ഡി​ഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. മുൻപ് ഡിസംബർ 16-ന്. ഇത്18.1 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു. ഡിസംബർ 22-ന് സംസ്ഥാനത്ത് ശരാശരി താപനില 33.3 ഡി​ഗ്രി വരെ ഉയർന്നു. നിലവിൽ പകൽ സമയങ്ങളിൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്.

 

Also read – Kochi Water Metro: പുതുവത്സരത്തലേന്ന് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടോ? ഈ സമയം അറിഞ്ഞില്ലെങ്കില്‍ പ്ലാന്‍ പൊളിയും

 

മഴ പ്രവചനം: പുതുവർഷത്തിൽ നേരിയ മഴയ്ക്ക് സാധ്യത

 

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, പുതുവർഷപ്പിറവിയോടനുബന്ധിച്ച് കേരളത്തിലെ തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 30, 31തിയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. , കോട്ടയം (5), ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ മിതമായ മഴ ലഭിച്ചേക്കാം.